Mar 24, 2025, 11:51 PM IST
അബ്സല്യൂട്ട് സിനിമ! സീസണിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്


ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡൽഹി തകര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66* റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.
11:49 PM
അബ്സല്യൂട്ട് സിനിമ! ഈ സീസണിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്
31 പന്തിൽ 66 റൺസ് നേടി പുറത്താകാതെ നിന്ന അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.
10:03 PM
ചേസിംഗില്‍ തിരിച്ചടി ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ് തകര്‍ച്ച
ഡല്‍ഹിക്ക് 50 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി, ജേക്ക് ഫ്രേസര്‍, അഭിഷേക് പോരെല്‍, സമീര്‍ റിസ്‌വി, അക്സര്‍ പട്ടേല്‍ എന്നിവര്‍ പുറത്ത്
9:35 PM
ബാറ്റിംഗ് വെടിക്കെട്ടുമായി പൂരാനും മാർഷും; ഒടുവിൽ പിടിച്ചുനിർത്തി ഡൽഹി, വിജയലക്ഷ്യം 210 റൺസ്
30 പന്തുകൾ നേരിട്ട നിക്കോളാസ് പൂരാൻ 75 റൺസ് നേടിയാണ് മടങ്ങിയത്.
8:44 PM
തിളങ്ങി മിച്ചല്‍ മാര്‍ഷ്
മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 72 റണ്‍സെടുത്ത് മടങ്ങി, വിക്കറ്റ് മുകേഷ് കുമാറിന്
8:21 PM
9-ാം ഓവറില്‍ 100 കടന്ന് ലഖ്നൗ
വെടിക്കെട്ട് ഫിഫ്റ്റിയുമായി മിച്ചല്‍ മാര്‍ഷ്, ഒപ്പം ചേര്‍ന്ന് നിക്കോളാസ് പുരാന്‍
7:15 PM
ഡൽഹിയ്ക്ക് ടോസ്
ലഖ്നൗവിനെതിരെ ടോസ് നേടിയ ഡൽഹി ഫീൽഡിംഗ് തിരഞ്ഞെടുത്തു.
6:17 PM
ടോസ് നിർണായകം
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ ടോസ് നിര്‍ണായകമാകും. രാത്രി 7 മണിയ്ക്കാണ് ടോസ്.