മാസ്റ്റേഴ്സ് ലീഗ് കിരീടം മാത്രമല്ല കൈനിറയെ പണവും; സച്ചിന്‍റെ ഇന്ത്യ മാസ്റ്റേഴ്സ് സമ്മാനത്തുകയായി നേടിയത്

മത്സരത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ താരത്തിനുള്ള 50000 രൂപ സമ്മാനത്തുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള 50000 രൂപയും റായുഡുവിന് തന്നെയാണ്.


റായ്‌പൂർ: ഇന്‍റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യ മാസ്റ്റേഴ്സിന് സമ്മാനത്തുകയായി ലഭിച്ചത് വമ്പന്‍ തുക. ഇന്നലെ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മാസ്റ്റേഴ്സ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ മാസ്റ്റേഴ്സ് 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി അംബാട്ടി റായുഡു 50 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സെടുത്തു. യുവരാജ് സിംഗ് 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

മത്സരത്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തി 50 പന്തിൽ 74 റണ്‍സുമായി ടോപ് സ്കോററായ അംബാട്ടി റായുഡുവിന് മാസ്റ്റര്‍ സ്ട്രോക്ക് അവാര്‍ഡ് ലഭിച്ചു. 50000 രൂപയാണ് സമ്മാനത്തുക. മത്സരത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ താരത്തിനുള്ള 50000 രൂപ സമ്മാനത്തുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള 50000 രൂപയും റായുഡുവിന് തന്നെയാണ്.

THE ICONIC UPPER CUT OF SACHIN TENDULKAR. 🥹

- A Treat for every Cricket fan from The God of Cricket..!!!! 🐐pic.twitter.com/Y1EPozks4Q

— Tanuj Singh (@ImTanujSingh)

Latest Videos

മത്സരത്തില്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത സ്പിന്നര്‍ ഷഹബാസ് നദീമിന് ഗെയിം ചേഞ്ചര്‍ ഓഫ് ദ് മാച്ചിനുള്ള 50000 രൂപ സമ്മാനത്തുകയായി ലഭിച്ചു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടയ താരത്തിനുള്ള പുരസ്കാരം ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗാക്കാരക്കാണ്. 38 ബൗണ്ടറികള്‍ നേടിയ സംഗക്കാരക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ താരത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തുക ലഭിച്ചത് 25 സിക്സുകള്‍ പറത്തിയ ഓസ്ട്രേലിയയുടെ ഷെയ്ന്‍ വാട്സണാണ്.

ഗ്ലെന്‍ ഫിലിപ്സിന് പറ്റിയ പകരക്കാരന്‍, ഷദാബ് ഖാനെ ഞെട്ടിച്ച റോബിൻസണിന്‍റെ പറക്കും ക്യാച്ച്

ടൂര്‍ണമെന്‍റ് ജേതാക്കളായ ഇന്ത്യക്ക് ഒരു കോടി രൂപ സമ്മാനത്തുകയായി ലഭിച്ചപ്പോള്‍ റണ്ണറപ്പുകളായ വെസ്റ്റ് ഇന്‍ഡീസിന് 50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയുൾപ്പെടെ ആറ് ടീമുകള്‍ പങ്കെടുപത്ത ടൂര്‍ണമെന്‍റില്‍ ഒരു മത്സരം മാത്രം തോറ്റാണ് ഇന്ത്യ കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ഏക തോല്‍വി. എന്നാല്‍ സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!