ഒന്‍പത് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഒരൊറ്റ വിദേശ ക്യാപ്റ്റന്‍! ഐപിഎല്ലിന് ഇറങ്ങുന്ന നായകന്മാരെ അറിയാം

മുംബൈയ്ക്ക് ഹാര്‍ദിക് പണ്ഡ്യ. കഴിഞ്ഞ സീസണിലെ തിരിച്ചടിക്ക് പകരം വീട്ടാനുറച്ചാകും പണ്ഡ്യ ഇറങ്ങുന്നത്.

here is the list ipl captains for upcoming season and more

മുംബൈ: ഇത്തവണ ഐപിഎല്ലിന് അഞ്ച് ടീമുകളാണ് പുതിയ ക്യാപ്റ്റന്‍മാരുമായി എത്തുന്നത്. ഐപിഎല്ലിലെ പത്ത് ടീമുകളുടേയും ക്യാപ്റ്റന്‍മാരെ പരിചയപ്പെടാം. ഐപിഎല്ലിലെ ഇത്തവണത്തെ ക്യാപ്റ്റന്‍മാരെല്ലാവരും ഒരര്‍ഥത്തില്‍ പുതുമുഖങ്ങളാണ്. കിരീടം നേടി പരിചയമുള്ളവര്‍ രണ്ടുപേര്‍ മാത്രം. മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പണ്ഡ്യയുും പഞ്ചാബിന്റെ ശ്രേയസ് അയ്യരും. ഇരുവരും ഐപിഎല്‍ കിരീടം നേടിയത് മുന്‍ ഫ്രാഞ്ചെസികള്‍ക്ക് വേണ്ടിയാണ് എന്നുള്ളതിനാല്‍ എല്ലാവരും ആദ്യ കിരീടം തേടി ഇറങ്ങുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ക്യാപ്റ്റന്‍മാരെല്ലാവരും കരുത്തര്‍.

മുംബൈയ്ക്ക് ഹാര്‍ദിക് പണ്ഡ്യ. കഴിഞ്ഞ സീസണിലെ തിരിച്ചടിക്ക് പകരം വീട്ടാനുറച്ചാകും പണ്ഡ്യ ഇറങ്ങുന്നത്. കയ്യടിപ്പിക്കാന്‍ ഒരു കിരീടം കിട്ടിയേ തീരു ഹാര്‍ദികിന്. ചെന്നൈയില്‍ റുതുരാജ് ഗെയ്ക്‌വാദ്. ധോണിയടക്കമുള്ള താരങ്ങളെ ലീഡ് ചെയ്ത് ഒരു കിരീടത്തിലേക്ക് ഗെയ്ക്‌വാദിന് മുന്നേറാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയാണ് ക്യാപ്റ്റന്‍സില്‍ ഞെട്ടിച്ചത്. അജിന്‍ക്യ രഹാനെ എത്തിയത് പലര്‍ക്കും സര്‍പ്രൈസായി. പക്ഷേ, സിംപിള്‍ കൂള്‍ രഹാനെ കിരീടം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

Latest Videos

'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്'; ഗവാസ്‌കര്‍ തന്നെ കുറിച്ച് പറഞ്ഞ കമന്ററി അനുകരിച്ച് റിഷഭ് പന്ത്

ആരാധക പ്രതീയില്‍ ഏറെ മുന്നിലുള്ള ആര്‍സിബിയെ രജത് പാടിദാറാണ് നയിക്കുന്നത്. കളത്തില്‍ കോലിയടക്കമുള്ള താരങ്ങളുടെ പിന്തുണ ഉണ്ട് എന്നതാണ് പാഠിദാറിന് സഹായകമാവുക. വിക്കറ്റ് കീപ്പിങ് ക്യാപ്റ്റര്‍മാരായി ഉള്ളത് നമ്മുടെ സഞ്ജുവും റിഷഭ് പന്തും. രാജസ്ഥാനെ ഫൈനല്‍ വരെ എത്തിച്ച മികവ് തുടരാനാകും സഞ്ജുവിന്റെ ശ്രമം. മികച്ച സപ്പോര്‍ട്ടിങ് സ്റ്റാപും രാജസ്ഥാന് പ്ലസ് പോയിന്റാണ്. ലക്‌നൗവില്‍ പുതിയ തുടക്കമാണ് പന്തും പ്രതീക്ഷിക്കുന്നത്. മോശം ഫോമിന്റെ പേരില്‍ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ നിര്‍ത്തി പൊരിച്ച ഉടമ പന്തിന് സമ്മര്‍ദം നല്‍കുമോ എന്നതാണ് ചോദ്യം.

മിന്നും ഫോമിലുള്ള ശ്രേയസ് അയ്യരാണ് പഞ്ചാബിനെ നയിക്കുക. കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടിത്തിട്ടും ടീം വിട്ട താരം പഞ്ചാബിന്റെ ശ്രേയസ് ഉയര്‍ത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെന്‍ ഇന്‍ ബ്ലൂസിന്റെ വൈസ് ക്യാപ്റ്റന്‍മാരുടെ ടീമുകളാണ് ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ഗില്ലിന്റെ ക്യാപ്റ്റന്‍സി മികവിലേക്ക് കണ്ണും നട്ടിരിപ്പാണ് സെല്ക്റ്റര്‍മാര്‍. ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനിത് ആദ്യ അങ്കം. തിളങ്ങാനായാല്‍ ഡല്‍ഹിക്ക് ലോട്ടറി.

ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

ഒന്‍പത് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഒരൊറ്റ ഫോറിന്‍ ക്യാപ്റ്റന്‍. അതാണ് പാറ്റ് കമ്മിന്‍സ്. വെടിക്കെട്ട് ബാറ്റര്‍മാരുടെ സണ്‍റൈസേഴ്‌സ് ഹൈദ്രാബിദിന്റെ ഓള്‍റൗണ്ടര്‍ നായകന്‍. ഈ 9 ഇന്ത്യന്‍ നായകരെ ഞെട്ടിച്ച് കമ്മിന്‍സ് കിരീടവുമായി ഉദിച്ചുയരുമോ? വെല്ലുവിളികള്‍ സ്വീകരിച്ച് പോരാടി ശീലമുള്ള നായകനാണ് കമ്മിന്‍സ്. എന്തായാലും പോരാട്ടം കടുത്തത് തന്നെയാണ്. ആരുടെ തന്ത്രങ്ങളാകും ക്ലിക്ക് ആവുക. ആരാകും സക്‌സസ് ക്യാപ്റ്റനാവുക എന്നതൊക്കെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

click me!