ഗില്ലിന്റെ വിക്കറ്റ് പിഴുത് ആര്‍ച്ചര്‍! രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ വിക്കറ്റ് നഷ്ടം

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (2) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

good start for gujarat titans against rajasthan royals in ipl live update

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ (11), സായ് സുദര്‍ശന്‍ (39) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (2) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. വാനിന്ദു ഹസരങ്ക കളിക്കുന്നില്ല. പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.... 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (്ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

Latest Videos

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും പേസര്‍ ജോഫ്രേ ആര്‍ച്ചറും ഫോം വീണ്ടെടുത്തത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വലിയൊരു ഇന്നിംഗ്‌സ് കാത്തിരിക്കുകയാണ് ആരാധകര്‍. റിയാന്‍ പരാഗും നിതീഷ് റാണയും ഹെറ്റ്‌മെയറും ധ്രുവ് ജുറലും എല്ലാം അടങ്ങുന്ന രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ത്താടിയാല്‍ ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സഞ്ജുപ്പടക്കാവും. മറുവശത്ത് ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ ഗുജറാത്ത് പിന്നീട് തുടരെ മൂന്ന് ജയങ്ങളുമായി വിന്നിംഗ് മൂഡിലാണ്. പോയന്റ് പട്ടകയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഗില്ലിന്റെ ടൈറ്റന്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

vuukle one pixel image
click me!