നിക്ഷേപര്‍ക്ക് ലോട്ടറി, വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ, ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചതിലും 10 ശതമാനം അധികം

Published : Apr 26, 2025, 06:25 AM IST
നിക്ഷേപര്‍ക്ക് ലോട്ടറി, വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ, ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചതിലും 10 ശതമാനം അധികം

Synopsis

നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു

ദുബായ്: നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ. 85 ശതമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചത്.  720.8 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികമാണിത്.  അബുദാബിയിൽ ന‌ടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ ആണ് പ്രഖ്യാപനം. 

4.7 ശതമാനം വാർഷിക വളർച്ചയാണ് 2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയിൽ നേടിയത്. അറ്റാദായം 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യു എ ഇ, സൗദി മാർക്കറ്റുകൾ മികച്ച നേട്ടം രേഖപ്പെടുത്തി. മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

ലുലു റീട്ടെയിലിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എംഎ  യൂസഫലി, ഓഹരി ഉടമകൾ, റെഗുലേറ്റർമാർ, ജീവനക്കാർ, പങ്കാളികൾ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. ഗ്രൂപ്പിനെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ചതിനെയും റീടെയിൽ മേഖലയിൽ ശക്തികേന്ദ്രമാക്കി ലുലുവിനെ മാറ്റുന്നതിൽ വഹിച്ച നിർണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഞങ്ങളുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാത്രമല്ല, ഞങ്ങളുടെ അടിത്തറകളുടെ ശക്തി, ഞങ്ങളുടെ കാഴ്ചപ്പാടിന്റെ വ്യക്തത, ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഐക്യം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു നിർണായക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

14 ഏക്കറിൽ വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ വിസ്മയം എത്തും മുമ്പ് ഹൈദരാബാദിൽ ലുലു മാൾ, വൻ ഷോപ്പിങ് മാൾ ഏറ്റെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി