ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ് നഷ്ടം! ഇരുടീമിലും മാറ്റം, പ്ലേയിംഗ് ഇലവന്‍ അറിയാം

ഇരു ടീമുകളും ടീമില്‍ മാറ്റം വരുത്തി. ചെന്നൈ ടീമില്‍ രാഹുല്‍ ത്രിപാദിക്ക് പകരം മുകേഷ് ചൗധരി ടീമിലെത്തി. ഡല്‍ഹി സമീര്‍ റിസ്വിയെ ടീമില്‍ ഉള്‍പ്പെടുത്തി.

delhi capitals won the toss against chennai super kings

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. എം എ ചിദംബരം സറ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ടീമില്‍ മാറ്റം വരുത്തി. ചെന്നൈ ടീമില്‍ രാഹുല്‍ ത്രിപാദിക്ക് പകരം മുകേഷ് ചൗധരി ടീമിലെത്തി. ഡല്‍ഹി സമീര്‍ റിസ്വിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റീ കീപ്പര്‍), അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ. 

Latest Videos

ചെന്നൈ സൂപ്പര്‍ കിംഗ്സ്: രച്ചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, മതീശ പതിരാന. 

നേരത്തെ, ചെന്നൈയെ എം എസ് ധോണി നയിക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. റുതുരാജ് ഗെയ്കവാദിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസിയും ധോണി ക്യാപ്റ്റന്‍ ആയേക്കുമെന്ന സൂചന നല്‍കിയിരുന്നു. 

ഗുജറാത്ത് ടൈറ്റന്‍സിനേയും ലക്നൗ സൂപ്പര്‍ ജയന്റ്സിനെയും തോല്‍പിച്ച് എത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടക്കുക ചെന്നൈയ്ക്ക് എളുപ്പമാവില്ല. കൃത്യമായ ടീം കോംപിനേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചെന്നൈയുടെ പ്രധാനപ്രതിസന്ധി. റുതുരാജും രചിന്‍ രവീന്ദ്രയും ഒഴികെയുളളവര്‍ക്കൊന്നും ഫോമിലേക്ക് എത്താനായിട്ടില്ല. പവര്‍പ്ലേയില്‍ വിക്കറ്റ് കൊഴിയുന്നത് തടഞ്ഞ് വേഗത്തില്‍ റണ്ണടിച്ചില്ലെങ്കില്‍ ചെന്നൈ ചെപ്പോക്കിലും കിതയ്ക്കും. ധോണിയുടെ ബാറ്റില്‍നിന്ന് ടീം കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തം. ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനാണ് ചെന്നൈയുടെ ആശ്വാസം. 

vuukle one pixel image
click me!