ബാക് ഗ്രൗണ്ട് വേരിഫിക്കേഷന്‍ പ്രക്രിയയ്ക്കിടെ ഞാൻ തെറ്റ് ചെയ്തെന്ന് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റെഡ്ഡിറ്റർ അവകാശപ്പെട്ടു.
ചെന്നൈ: രാജി സമർപ്പിച്ച് പിറ്റേ ദിവസം ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യൻ കമ്പനി. മറ്റൊരു സ്ഥാപനത്തിൽ ജോലി നോക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ (ബിജിവി) പ്രക്രിയയിൽ കൃത്യമായല്ലാതെയാണ് കമ്പനിയിൽ നിന്ന് ഇറങ്ങിയതെന്ന് അറിയിക്കുമെന്നും കമ്പനി ഭീഷണിപ്പെടുത്തി. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ മൂന്ന് മാസത്തെ ശമ്പളം തിരികെ വേണമെന്നും കമ്പനി ആവശ്യപ്പെട്ടു. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ദുരനുഭവം പങ്കിട്ടത്. ചെന്നൈയിൽ ഒരു പുതിയ ജോലി കണ്ടെത്തുന്നതിന് സഹായം വേണമെന്നും ഇയാൾ അഭ്യാർഥിച്ചു. ജോലിയിൽ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്നും അമിത ജോലിഭാരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചെന്നും ഇയാൾ പറയുന്നു.
തുടർന്നാണ് രാജിവെക്കാൻ തീരുമാനിച്ചത്. മെഡിക്കൽ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പേ വിടുതൽ അപേക്ഷിച്ചു. എന്നാൽ, രാജി നിരസിക്കപ്പെട്ടു. "ഞാനൊരു പ്രോജക്ട് മാനേജരാണ്, 8 മാസത്തിലേറെയായി കമ്പനിയിൽ ജോലി ചെയ്തു, എനിക്ക് ശമ്പള വർധനവ് ലഭിച്ചെങ്കിലും, ജോലി സമ്മർദ്ദം അസഹനീയമായി. ഒരു മാസം മുമ്പ്, എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തി, പിന്നാലെ ചിക്കൻപോക്സ് ബാധിച്ചു. 3 ദിവസത്തെ അവധി അഭ്യർത്ഥിച്ചെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാനാണ് സിഇഒ ആവശ്യപ്പെട്ടത്. അനാരോഗ്യം കാരണം എനിക്ക് ഇടവേള ആവശ്യമായിരുന്നു, അതിനാൽ ഞാൻ രാജിവെച്ചു. ഒരു മാസത്തിനുള്ളിൽ നേരത്തെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എൻ്റെ അവസ്ഥ വകവയ്ക്കാതെ സിഇഒ എൻ്റെ രാജി സ്വീകരിക്കാൻ വിസമ്മതിക്കുകയും ജോലിയിൽ തുടരാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിനിടെ ഒരാക്സഡന്റുണ്ടായിയ എന്നാൽ, വീണ്ടും രാജിക്കത്ത് നൽകിയതിന്റെ പിറ്റേന്ന് തന്നെ കമ്പനി പിരിച്ചുവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാക് ഗ്രൗണ്ട് വേരിഫിക്കേഷന്‍ പ്രക്രിയയ്ക്കിടെ ഞാൻ തെറ്റ് ചെയ്തെന്ന് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റെഡ്ഡിറ്റർ അവകാശപ്പെട്ടു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കമ്പനി മൂന്ന് മാസത്തെ ശമ്പളം ആവശ്യപ്പെട്ടതായി ഉപയോക്താവ് വെളിപ്പെടുത്തി. മികച്ച അഭിഭാഷകനെ കണ്ട് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മിക്കവരും ഉപദേശിച്ചത്.