9 ലക്ഷത്തിന്‍റെ ഈ എസ്‍യുവി ബ്രെസയ്ക്കും നെക്‌സോണിനും കടുത്ത മത്സരം നൽകുന്നു

2025 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത കിയ സിറോസ് ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതി നേടി. മികച്ച സവിശേഷതകളും എഞ്ചിൻ ഓപ്ഷനുകളുമുള്ള ഈ എസ്‌യുവി മാരുതി ബ്രെസ്സ തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്നു.

Kia Syros get best sales report in the segment

2025 ഫെബ്രുവരി 1 ന് രാജ്യത്ത് ലോഞ്ച് ചെയ്തതുമുതൽ കിയ സിറോസ് ഒരു പ്രിയപ്പെട്ട സബ്-കോംപാക്റ്റ് എസ്‌യുവിയായി മാറിയിരിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ കിയ 16,000 യൂണിറ്റ് സിറോസുകൾ കമ്പനി വിറ്റഴിച്ചു. വെറും രണ്ട് മാസത്തിനുള്ളിൽ 15,986 യൂണിറ്റിലധികം എസ്‌യുവി വിൽപ്പന എന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടു. 2025 മാർച്ചിൽ രേഖപ്പെടുത്തിയ 25,525 യൂണിറ്റുകളുടെ ബ്രാൻഡിന്റെ മൊത്തം വിൽപ്പനയിൽ കിയ സിറോയും ഒരു പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യൻ വിപണിയിൽ കിയ സിറോസ് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, സ്കോഡ കൈലാഖ്, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോടാണ് മത്സരിക്കുന്നത്. ആകർഷകമായ രൂപകൽപ്പനയോടെയാണ് കിയ സിറോസ് വരുന്നത്. ഒമ്പത് ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. ഈ എസ്‌യുവി ഇന്ത്യയിൽ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നിവ ഉൾപ്പെടുന്നു. കൂടാതെ. ഇത് എട്ട് വ്യത്യസ്‍ത ബാഹ്യ വർണ്ണ ഓപ്ഷനുകളിൽ ലഭ്യമാണ്.

Latest Videos

കിയ സിറോസ് എസ്‌യുവിയുടെ ക്യാബിനിൽ നിരവധി സവിശേഷതകൾ നൽകിയിട്ടുണ്ട്. കിയ സിറോസിന്റെ ക്യാബിനിലുള്ള ചില പ്രധാന സവിശേഷതകളിൽ വെന്‍റിലേറ്റഡ് മുൻ, പിൻ സീറ്റുകൾ, 16 വ്യത്യസ്‍ത ഓട്ടോണമസ് സുരക്ഷാ സവിശേഷതകളുള്ള ലെവൽ 2 എഡിഎഎസ് സ്യൂട്ട്, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾക്കായി ഒരു പ്രത്യേക സ്‌ക്രീൻ, പിൻ നിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തും പിൻവശത്തും പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ തുടങ്ങിയവയാണ് പ്രധാന സുരക്ഷാ സവിശേഷതകളിൽ ചിലത്.

ഈ എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകളുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എസ്‌യുവിയിൽ ലഭ്യമാണ്. 1.0 ലിറ്റർ T-GDi പെട്രോൾ എഞ്ചിൻ 118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ സിആർഡിഐ വിജിടി ഡീസൽ എഞ്ചിൻ 114 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 17 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് ഈ എസ്‌യുവി നൽകുന്നു. 

vuukle one pixel image
click me!