അല്ലെങ്കിലേ വില 10 ലക്ഷത്തിൽ താഴെ, സ്പോർട്ടി ലുക്കുള്ള ഈ ടാറ്റ കാറിന് ഇപ്പോൾ ഒരുലക്ഷത്തിന് മേൽ വിലക്കിഴിവും

ടാറ്റ മോട്ടോഴ്‌സ് 2025 ഏപ്രിലിൽ ആൾട്രോസ് റേസറിന് 1.35 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നു. R1, R2, R3 വേരിയന്റുകളിൽ ലഭ്യമായ ഈ സ്പോർട്ടി ഹാച്ച്ബാക്ക് Hyundai i20 N ലൈനുമായി മത്സരിക്കുന്നു.

Tata Altroz Racer get big discount in 2025 April

രും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ടാറ്റ മോട്ടോഴ്‌സ് 2025 ഏപ്രിലിൽ അവരുടെ സ്‌പോർട്ടി ലുക്കുള്ള ഹാച്ച്ബാക്ക് ആൾട്രോസ് റേസറിന് ലക്ഷക്കണക്കിന് രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ടാറ്റ ആൾട്രോസ് റേസർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,35,000 രൂപ വരെ ലാഭിക്കാൻ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

ടാറ്റ ആൾട്രോസ് റേസർ R1, R2, R3 വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ടാറ്റ ആൾട്രോസ് റേസറിൽ, ഉപഭോക്താക്കൾക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ലഭിക്കും. ഇന്ത്യൻ വിപണിയിൽ, ടാറ്റ ആൾട്രോസ് റേസർ ഹ്യുണ്ടായി i20 N ലൈനിനോടാണ് മത്സരിക്കുന്നത്.

Latest Videos

ആൾട്രോസ് റേസറിൽ  സുരക്ഷയ്ക്കായി, സ്റ്റാൻഡേർഡ് 6-എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, പിൻ പാർക്കിംഗ് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ടാറ്റ ആൾട്രോസ് റേസറിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് പരമാവധി 120 bhp പവറും 170 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇന്ത്യൻ വിപണിയിൽ, ടാറ്റ ആൾട്രോസ് റേസറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിന് 9.50 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

vuukle one pixel image
click me!