മാരുതി സുസുക്കി അരീനയുടെ 2025 ഏപ്രിൽ മാസത്തിലെ ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകൾ ഇതാ. സെലേറിയോ, ആൾട്ടോ കെ 10, എസ്-പ്രസോ, വാഗൺആർ, സ്വിഫ്റ്റ്, ബ്രെസ തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ ലഭ്യമാണ്. ഡീലർഷിപ്പുകൾ അനുസരിച്ച് കിഴിവ് തുകയിൽ മാറ്റങ്ങൾ വരാം.
മാരുതി സുസുക്കിയുടെ അരീന ലൈനപ്പ് 2025 ഏപ്രിലിൽ ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകളിൽ ലഭ്യമാണ്. സെലേറിയോ, ആൾട്ടോ കെ 10, എസ്-പ്രസോ, വാഗൺആർ, സ്വിഫ്റ്റ്, ബ്രെസ എന്നിവയ്ക്ക് ഈ കിവിഴുകൾ ലഭിക്കും. എന്നാൽ എർട്ടിഗ എംപിവി, ഡിസയർ കോംപാക്റ്റ് സെഡാൻ എന്നിവ ഒഴികെ, ഡീലർഷിപ്പിനെയും നഗരത്തെയും ആശ്രയിച്ച് കിഴിവ് തുക വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചെറിയ മാരുതി കാറുകളിൽ തുടങ്ങി, എൻട്രി ലെവൽ മാരുതി ആൾട്ടോ K10 ന്റെ പെട്രോൾ-മാനുവൽ, എഎംടി വകഭേദങ്ങൾക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്‍ദാനം ചെയ്യുന്നു. ഇതിന്റെ സിഎൻജി പതിപ്പിന് 60,000 രൂപ വരെ കിഴിവുകൾ ലഭിക്കും. 67bhp, 1.0L, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഈ ഹാച്ച്ബാക്കിന് കരുത്തേകുന്നു. ഇതിന്റെ അടിസ്ഥാന വേരിയന്റിന് 4.23 ലക്ഷം രൂപയും ഉയർന്ന വേരിയന്റിന് 6.20 ലക്ഷം രൂപയുമാണ് വില.
മാരുതി എസ്-പ്രസോ
മാരുതി എസ്-പ്രെസോ എഎംടി വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 60,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. പെട്രോൾ മാനുവൽ, സിഎൻജി വേരിയന്റുകൾക്ക് 55,000 വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ, മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നിവ ഹാച്ച്ബാക്കിൽ ഉൾപ്പെടുന്നു. എസ്-പ്രെസോയുടെ നിലവിൽ എക്സ്-ഷോറൂം വില 4.27 ലക്ഷം മുതൽ 6.12 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി സെലേറിയോ
മാരുതി സെലേറിയോ ഹാച്ച്ബാക്കിന് നിലവിൽ 65,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. എക്സ്ചേഞ്ച് ബോണസ്, കൺസ്യൂമർ ഓഫറുകൾ, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ എന്നിവയിലൂടെ എഎംടി വേരിയന്റുകളിൽ വാങ്ങുന്നവർക്ക് 65,000 രൂപ വരെ ലാഭിക്കാം. ഹാച്ചിന്റെ മാനുവൽ, സിഎൻജി വേരിയന്റുകൾക്ക് 60,000 വരെ കിഴിവുകൾ ലഭ്യമാണ്. 67 ബിഎച്ച്പി, 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ കരുത്ത് പകരുന്ന സെലേറിയോയുടെ എക്സ്-ഷോറൂം വില 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ്.
മാരുതി ബ്രെസ
ബ്രെസയെ ഒരു ചെറിയ മാരുതി കാറായി തരംതിരിച്ചിട്ടില്ലെങ്കിലും, ഇത് അരീന നിരയുടെ ഭാഗമാണ് - അതിനാൽ അതിന്റെ കിഴിവ് വിശദാംശങ്ങൾ ഇതാ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ VXi, LXi വേരിയന്റുകൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉയർന്ന ZXi, ZXi+ വേരിയന്റുകൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 10,000 രൂപ ഉപഭോക്തൃ കിഴിവും ലഭിക്കും.
മാരുതി സ്വിഫ്റ്റ്
പെട്രോൾ-മാനുവൽ, പെട്രോൾ-എഎംടി വേരിയന്റുകൾക്ക് ബാധകമായ ജനപ്രിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് മാരുതി സുസുക്കി 50,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റ് സിഎൻജി തിരഞ്ഞെടുക്കുന്നവർക്ക് 45,000 രൂപ വരെ ലാഭിക്കാം. പവറിനായി, മാരുതി സ്വിഫ്റ്റിൽ 1.2 ലിറ്റർ ഇസഡ്-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് പരമാവധി 82 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.