30 വയസുള്ള പേരമകനെ ഒളിച്ചോടി വിവാഹം ചെയ്ത് 50കാരി, രണ്ടാം ഭാര്യയ്ക്ക് മരണാനന്തര കർമ്മവുമായി ഭർത്താവ്

Published : Apr 29, 2025, 09:59 AM IST
30 വയസുള്ള പേരമകനെ ഒളിച്ചോടി വിവാഹം ചെയ്ത് 50കാരി, രണ്ടാം ഭാര്യയ്ക്ക് മരണാനന്തര കർമ്മവുമായി ഭർത്താവ്

Synopsis

4 ദിവസം മുമ്പ് ഇന്ദ്രാവതിയുടെ ഭർത്താവ്  ഇരുവരുടേയും സംഭാഷണം കേള്‍ക്കാനിടയായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് കുടുംബം മനസിലാക്കുന്നത്.

ലക്നൌ: 30 വയസ് പ്രായമുള്ള പേരക്കുട്ടിയെ ഒളിച്ചോടി വിവാഹം ചെയ്ത് 50 കാരി. ഉത്തർ പ്രദേശിലെ അംബേദ്കർനഗറിലാണ് സംഭവം. ഇന്ദ്രാവതി എന്ന 50കാരിയാണ് പേരക്കുട്ടിയെ വിവാഹം ചെയ്യാനായി രണ്ട് ആൺമക്കളേയും രണ്ട് പെൺമക്കളേയും കൊലപ്പെടുത്താൻ പദ്ധതിയിട്ട ശേഷം പേരക്കുട്ടിക്കൊപ്പം ഒളിച്ചോടിയത്. ഗോവിന്ദ് സാഹിബ്  ക്ഷേത്രത്തിലെത്തിയ ശേഷമാണ് ഇവർ വിവാഹിതരായത്. പിന്നാലെ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. അംബേദ്കർനഗറിലെ അടുത്തടുത്ത വീടുകളിലായിരുന്നു 30കാരനായ അസാദും 50കാരിയായ ഇന്ദ്രാവതിയും. കുറച്ച് കാലമായി ഇവർ പ്രണയത്തിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ദിവസം തോറും ഇവർ കണ്ടിരുന്നെങ്കിലും ബന്ധുക്കളിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. നാല് ദിവസം മുൻപാണ് ഇവരെ കാണാതായത്. ഇന്ദ്രാവതിയുടെ ഭർത്താവ് ചന്ദ്രശേഖർ ഇവർ രണ്ട് പേരെയും രഹസ്യമായി സംസാരിക്കുന്നത് പിടികൂടിയതിന് പിന്നാലെയായിരുന്നു ഇത്. ബന്ധം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പ് വ്യക്തമാക്കുകയും രണ്ട് പേരെയും ബന്ധത്തിൽ നിന്ന് പിന്മാറാനും പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇവർ രണ്ട് പേരും ഇതിന് തയ്യാറായില്ല.  

സംഭവത്തിൽ ചന്ദ്രശേഖർ പൊലീസ് സഹായം തേടിയെങ്കിലും രണ്ട് പേരും പ്രായപൂർത്തിയായതിനാൽ പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. ഭർത്താവിനെയും മക്കളേയും വിഷം കൊടുത്ത് കൊല്ലാനും ഇന്ദ്രാവതിയും ആസാദും പദ്ധതി തയ്യാറാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ രണ്ടാം ഭാര്യയാണ് ഇന്ദ്രാവതി. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ മിക്കപ്പോഴും യാത്രകളിലായിരുന്നു. ഇതാണ് 50കാരിയെ പേരക്കുട്ടിയുമായി അടുപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഭാര്യയുമായി തനിക്ക് ബന്ധമില്ലെന്ന് വിശദമാക്കി മരണാന്തര ക്രിയകൾ നടത്തിയിരിക്കുകയാണ് ഭർത്താവ്. 

ഇരുവരും ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പ് ഇന്ദ്രാവതിയുടെ ഭർത്താവ് ചന്ദ്രശേഖർ ഇരുവരുടേയും രഹസ്യ സംഭാഷണം കേള്‍ക്കാനിടയായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് കുടുംബം മനസിലാക്കുന്നത്. ബന്ധം ഉപേകേഷിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും എന്നാല്‍ ഇന്ദ്രാവതിയും ആസാദും അതിന് കൂട്ടാക്കാതെ വിവാഹം കഴിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽ നേർപ്പിക്കാനൊഴിച്ച വെള്ളം ജീവനെടുത്തു; 10 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിൽ ഇൻഡോറിലെ ദമ്പതികൾ
ക്രൂരമായ റാഗിംഗിന് ഇരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ 19കാരി മരണത്തിന് കീഴടങ്ങി; അധ്യാപകനെതിരെ അടക്കം പരാതി