Asianet News MalayalamAsianet News Malayalam

'യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്': അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പൊലീസ്.

kerala police warning about fake app links
Author
First Published Apr 24, 2024, 6:50 PM IST

തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 

പൊലീസിന്റെ അറിയിപ്പ്: ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

എത്തിക്കേണ്ടത് മലപ്പുറത്ത്, പക്ഷെ അതിർത്തി കടന്നപ്പോള്‍ തന്നെ പൊക്കി; യുവാക്കള്‍ പിടിയിലായത് എംഡിഎംഎയുമായി 
 

Follow Us:
Download App:
  • android
  • ios