ഇന്‍സ്റ്റഗ്രാമിന് പണിയോ; പുത്തന്‍ വീഡിയോ ഷെയറിംഗ് ആപ്പ് പുറത്തിറക്കാന്‍ ബ്ലൂസ്കൈ, എന്താണ് ഫ്ലാഷ്സ് ആപ്പ്?

ഇന്‍സ്റ്റഗ്രാമിലുള്ള പല ഫീച്ചറുകളും ഫ്ലാഷ്സിലുണ്ടാകുമെങ്കിലും ചില വ്യത്യാസങ്ങള്‍ ഈ ഓപ്പണ്‍ സോഴ്‌സ് ആപ്ലിക്കേഷനില്‍ പ്രതീക്ഷിക്കാം 

Bluesky is getting its first video app called Flashes

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്വതന്ത്ര മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ മീഡിയ സേവനമായ ബ്ലൂസ്‌കൈ പുതിയ ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് പുറത്തിറക്കുന്നു. 'ഫ്ലാഷ്സ്' എന്നാണ് ഈ ആപ്പിന്‍റെ പേര്. ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയുടെ മാതൃകയില്‍ വീഡിയോ കേന്ദ്രീകൃമായ ആപ്ലിക്കേഷനാണ് ബ്ലൂസ്കൈ ഒരുക്കുന്നതെങ്കിലും ഫ്ലാഷ്സിന് മറ്റ് ചില പ്രത്യേകതകളുണ്ട്.  

രണ്ടര കോടിയിലധികം യൂസര്‍മാരുള്ള ഓപ്പണ്‍ സോഴ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്കൈ. ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തുടങ്ങിയ വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകയില്‍ ഫ്ലാഷ്സ് എന്ന പുതിയ ആപ്പ് തയ്യാറാക്കുകയാണ് ബ്ലൂസ്കൈ. എന്നാല്‍ ഇന്‍സ്റ്റയ്ക്കോ ടിക്‌ടോക്കിനോ ബദലാവും എന്ന പ്രതീക്ഷ ഫ്ലാഷ്സ് ഡവലപ്പറായ സെബാസ്റ്റ്യന്‍ വോഗല്‍സാങിനില്ല. ബ്ലൂസ്കൈയുടെ ഡീസെന്‍ട്ര‌ലൈസ്‌ഡ് എ.റ്റി പ്രോട്ടോക്കോള്‍ (Authenticated Transfer Protocol) അനുസരിച്ച് സ്വതന്ത്രമായാണ് ഫ്ലാഷ്സ് തയ്യാറാക്കുന്നത്. ഫ്ലാഷ്സ് ആപ്പ് ഐഫോണ്‍ ബീറ്റ യൂസര്‍മാര്‍ക്ക് ടെസ്റ്റിംഗിന് ലഭിച്ചുതുടങ്ങി. ഫ്ലാഷ്സിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ എപ്പോള്‍ വരുമെന്ന് വ്യക്തമല്ല. ബ്ലൂസ്കൈയുടെ ഫ്ലാഷ്സ് ആപ്പ് ഉടന്‍ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ പ്രത്യേക്ഷപ്പെടും എന്നാണ് പ്രതീക്ഷ. 

ഒരേസമയം നാല് ഫോട്ടോ വരെയും ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോയും ഷെയര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ ഫ്ലാഷ്സ് അനുവദിക്കും. ഫ്ലാഷ്സില്‍ ഇടുന്ന പോസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ബ്ലൂസ്കൈയിലും ലഭ്യമാകും. ഇരു ആപ്പുകള്‍ വഴിയും റിയാക്ഷനും കമന്‍റും നല്‍കാമെന്ന സവിശേഷതയുണ്ട്. ഇന്‍സ്റ്റ മാതൃകയില്‍ ഡിഎം (ഡയറക്ട് മെസേജ് സൗകര്യവും ഫ്ലാഷ്സില്‍ വരാനിടയുണ്ട്. സൗജന്യമായി ലഭ്യമാവുന്ന ഫ്ലാഷ്സില്‍ പണം നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന ചില പ്രീമിയം ഫീച്ചറുകളും പ്രത്യേക്ഷപ്പെട്ടേക്കാം. 

Read more: മസ്‌കിന്‍റെ എക്‌സിനോട് ബൈ ബൈ, ആളുകള്‍ കൂട്ടത്തോടെ ബ്ലൂസ്കൈ ആപ്പിലേക്ക്; യൂസര്‍മാര്‍ 2 കോടി കടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios