Lifestyle

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പൊടിക്കൈകള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കേണ്ട ചില പൊടിക്കൈകളെ പരിചയപ്പെടാം. 

Image credits: Getty

തേന്‍

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. 
 

Image credits: Getty

പഞ്ചസാര

പഞ്ചസാരയും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. 

Image credits: Getty

പാൽ പാട

പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും ചുണ്ടിലെ നിറവ്യത്യാസം അകറ്റുന്നതിനും വളരെ ഫലപ്രദമാണ്.

Image credits: Getty

നെയ്യ്

പതിവായി ചുണ്ടില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

Image credits: Getty

കറ്റാർവാഴ ജെല്‍

കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ​നല്ലതാണ്. 

Image credits: Getty

റോസ് വാട്ടർ

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. 

Image credits: Getty

മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങള്‍