പഞ്ചസാരയുടെ അമിത ഉപയോഗം ശരീരഭാരം വർദ്ധിക്കുക, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്ക് മാത്രമല്ല വിവിധ ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
Image credits: Getty
പഞ്ചസാര
പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാർദ്ധക്യത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
Image credits: Getty
ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും
പഞ്ചസാരയിലെ രാസവസ്തുക്കൾ ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ തടസ്സപ്പെടുത്തും. ഇത് ചർമ്മത്തിൽ ചുളിവും വരകളും ഉണ്ടാക്കാൻ ഇടയാക്കും.
Image credits: Getty
മുഖക്കുരുവിന് ഇടയാക്കും
ഉയർന്ന പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ അളവിൽ വർദ്ധനവുണ്ടാക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണയുടെ ഉത്പാദനം വർദ്ധിപ്പിക്കും. തുടർന്ന് മുഖക്കുരുവിന് ഇടയാക്കും.
Image credits: iSTOCK
ചർമ്മത്തിൽ വരൾച്ച
അമിത പഞ്ചസാരയുടെ ഉപഭോഗം ചർമ്മത്തിലെ കോശങ്ങളിലെ രക്തയോട്ടത്തെയും ഓക്‌സിജൻ വിതരണത്തെയും ബാധിക്കും. ഇത് ചർമ്മത്തിന്റെ വരൾച്ചയ്ക്കും നീർജ്ജലീകരണത്തിനും കാരണമാകും.
Image credits: Getty
ചർമ്മത്തെ വരണ്ടതാക്കും
പഞ്ചസാര അമിതമായി കഴിക്കുന്നത് ചർമ്മത്തെ വരണ്ടതാക്കുകയും പോഷകക്കുറവിനും ഇടയാക്കും.
Image credits: Getty
ഊര്‍ജം
പഞ്ചസാരയുടെ അമിത ഉപയോഗം സോറിയാസിസിന് കാരണമാകും. ഇത് ചർമ്മത്തിൽ ചുവപ്പ്, ചർമ്മം അടരുക എന്നിവയിലേക്ക് നയിക്കും.