Health
തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട 6 കാര്യങ്ങൾ
ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്.
അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങൾ ഇന്ന് വ്യാപകമായി ലോകത്ത് പലരിലും കാണപ്പെടുന്നുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിനായി ദിവസവും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങൾ.
ദിവസവും രാവിലെ ഒരേ സമയം തന്നെ എഴുന്നേൽക്കാൻ ശ്രമിക്കുക. ഇത് നല്ല ഉറക്കത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കും.
സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ആരോഗ്യത്തിന് ഗുണകരമാണ്. സ്ട്രെച്ചിംഗ് ചെയ്യുന്നത് ദിവസവും മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാൻ സഹായിക്കുന്നു.
ദിവസവും രാവിലെ ഡയറി എഴുതുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ 10-15 മിനുട്ട് നേരം പുസ്തകം വായിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് ഗുണം ചെയ്യും.
മെഡിറ്റേഷൻ ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഇത് ഓർമ്മശക്തി കൂട്ടുന്നു.
പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരവും പോഷകഗുണമുള്ളതുമായിരിക്കണം. മുട്ട, പാൽ, ഓട്സ് പോലുള്ള പ്രാതലിൽ ഉൾപ്പെടുത്തുക.