വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെള്ളം കുടിക്കുക.
Image credits: Getty
രാവിലെ വ്യായാമം ചെയ്യുക
രാവിലെ വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.
Image credits: Getty
ഉപ്പ്, പഞ്ചസാര കുറയ്ക്കുക
ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. കാരണം ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.
Image credits: Getty
ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇതിനായി രാവിലെ സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ കഴിക്കുക.
Image credits: Getty
ബ്ലഡ് ഷുഗര്‍, ബിപി പരിശോധിക്കുക
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ എന്നും രാവിലെ ബ്ലഡ് ഷുഗര്‍, ബിപി പരിശോധിക്കുക.