Health
ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് നിരവധി രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വ്യായാമം പതിവായി ചെയ്യുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ മാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങളുള്ള സാധ്യതയും കുറയ്ക്കുന്നു.
കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് ഇടയാക്കും. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
പുകവലി ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. പുകവലി എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുകയും എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ഉറക്കക്കുറവ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും തുടർന്ന് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.