Food

പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

പോഷകങ്ങള്‍

മഖാനയില്‍ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

മഖാന കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ്. അതിനാല്‍ എല്ലുകളെ ബലമുള്ളതാക്കാൻ മഖാന സഹായകമാണ്.
 

Image credits: Getty

ശരീരഭാരം കുറയ്ക്കാന്‍

പ്രോട്ടീനും ഫൈബറും അടങ്ങിയ മഖാന പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

പ്രമേഹം

നാരുകള്‍ അടങ്ങിയ മഖാന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 
 

Image credits: Getty

ഹൃദയാരോഗ്യം

ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ദിവസവും ഒരു ​ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും

രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍