auto blog

110 രൂപ, 210 രൂപ.. ഇങ്ങനെ പെട്രോൾ നിറച്ചാൽ സംഭവിക്കുന്നതെന്ത്?

പെട്രോൾ പമ്പുകളിലെ മീറ്ററിൽ നിന്ന് രക്ഷപ്പെടാൻ റൗണ്ട് ഫിഗ‍ർ അല്ലാത്ത തുകയ്ക്ക് ഇന്ധനം നിറയ്ക്കുന്നത് നിങ്ങൾക്ക് ശീലമാണോ?

Image credits: Getty

രക്ഷിക്കുമെന്ന് ചില‍ർ

റൗണ്ട് ഫിഗ‍ർ ഉപയോഗിക്കാതിരിക്കുന്ന രീതി തട്ടിപ്പിൽ നിന്നും രക്ഷിക്കും എന്ന് ചില‍ർ വിശ്വസിക്കുന്നു

Image credits: Getty

വെറും വിശ്വാസമെന്ന് മറ്റു ചില‍ർ

ഇതിന് ശാസ്ത്രീയമായി അടിസ്ഥാനമൊന്നും ഇല്ലെന്നാണ് വേറെ ഒരു വിഭാഗത്തിന്‍റെ വാദം

Image credits: Getty

സീൽ ചെയ്യുന്നുവെന്ന് വാദം

പമ്പിലെ ഓരോ നോസിലിന്‍റെയും മീറ്ററിംഗ് യൂണിറ്റ് എണ്ണ കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കാലിബ്രേറ്റ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്യുന്നു 

Image credits: Getty

തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ മറ്റ് ചില വഴികൾ

പെട്രോൾ പമ്പുകളിലെ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കുന്ന മറ്റ് ചില ടിപ്പുകൾ ഇതാ

Image credits: Getty

സിസ്റ്റം റീ സെറ്റ്

സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് മീറ്റർ പൂജ്യത്തിലാണെന്ന് ഉറപ്പാക്കുക 

Image credits: Getty

വ്യത്യസ്‍ത പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുക

പതിവായി വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം നിറയ്ക്കുന്നവരാകും നമ്മളില്‍ പലരും. അങ്ങനെയുള്ളവര്‍ കുറച്ച് ദിവസം വ്യത്യസ്‍ത പമ്പുകളില്‍ നിന്നായി ഇന്ധനം വാങ്ങിക്കുക

Image credits: Getty

പുറത്തിറങ്ങി നല്‍ക്കുക

കാറില്‍ നിന്നും പുറത്തിറങ്ങി ഇന്ധനം നിറയ്ക്കുന്നത് കൃത്യമായി ശ്രദ്ധിക്കുക. മിഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കണം 

Image credits: Getty

മറ്റു ജീവനക്കാരോട് സംസാരിക്കാതിരിക്കുക

നിങ്ങളുടെ വാഹനത്തില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നറയ്ക്കുന്നതിനിടയില്‍ മറ്റൊരു ജീവനക്കാരനോട് സംസാരിച്ചാൽ ശ്രദ്ധ തിരിഞ്ഞേക്കാം. അതിനാല്‍ ഈ സമയത്ത് സംസാരിക്കാതിരിക്കുക

Image credits: Getty

നോസില്‍ പെട്ടെന്ന് എടുപ്പിക്കരുത്

ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്. നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കും. അവസാന തുള്ളിയും ടാങ്കില്‍ വീണെന്ന് ഉറപ്പാക്കുക

Image credits: Getty

വാഹനവും മെഷീനും തമ്മിലുള്ള അകലം

പൈപ്പിന്റെ നീളം കണക്കാക്കി മിഷീനില്‍ നിന്ന് അകറ്റി വാഹനം നിര്‍ത്തുക. എന്നാൽ പൈപ്പില്‍ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാം. പൈപ്പ് വളഞ്ഞാണെങ്കില്‍ ഇന്ധനം പൂര്‍ണമായും ടാങ്കിൽ വീഴില്ല

Image credits: Getty

ജാഗ്രത പാലിക്കുക

ജീവനക്കാരൻ നോസൽ ലോക്ക് ചെയ്യുന്നുണ്ടെന്നും അത് കട്ട്ഓഫ് പോയിൻ്റിൽ എത്തുന്നതുവരെ തടസപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കുക 

Image credits: Getty

ഓട്ടോ മീറ്ററിൽ പുതിയ തട്ടിപ്പ്! കീശ കീറും റോക്കറ്റ് ട്രിക്ക്!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ