അനന്തപുരിയുടെ വെങ്കി, വെങ്കിയുടെ 'സുഡ സുഡ ഇഡ്ഡലി'
സെലിബ്രിറ്റി ഫുഡ് ഷോപ്പെങ്കിലും വെങ്കിയുടെ കടയുടെ പ്രത്യേകത സാധാരണക്കാരനും താങ്ങാവുന്ന വിലയാണെന്നതാണ്.
സിനിമ താരവും റിയാലിറ്റി ഷോ അവതാരകനുമാണ് തിരുവനന്തപുരത്തിൻ്റെ സ്വന്തം വെങ്കിടേഷ്. വെങ്കിയുടേതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പുതിയതായി തുടങ്ങിയ 'സുഡ സുഡ ഇഡ്ഡലി'. വിങ്കിയെ കാണാനും അദ്ദേഹം വിളമ്പുന്ന സ്വാദൂറും ഭക്ഷണം കഴിക്കാനും എത്രനേരം വേണമെങ്കിലും വഴിയോരത്തെ കടയ്ക്ക് മുന്നിൽ കാത്തുനിൽക്കാൻ തയ്യാറാണ് ആളുകൾ. പാചകമേതും അറിയാതെ ഇഡ്ഡലി കട തുടങ്ങി വിജയിപ്പിച്ച കഥ പറയുകയാണ് വെങ്കിടേഷ്..