പതിനേഴ് വർഷങ്ങൾക്കിപ്പുറം 'ബിഗ് M'സ് ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻസും| 'MMMN'
വീണ്ടും ബിഗ് സ്ക്രീനിൽ മമ്മൂട്ടി- നയൻസ് കോമ്പോ എത്തുന്നു. മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര. കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്കാണ് താരം എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.
നയൻതാര- മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'എംഎംഎംഎൻ'.