ഇതാണവസ്ഥ, 1 ലക്ഷം രൂപ വാടക, ചോര്‍ന്നൊലിക്കുകയാണ്, ലണ്ടനിലെ വാടകഫ്ലാറ്റിന്‍റെ വീഡിയോയുമായി യുവാവ്

പ്ലംബർ രാത്രിയിൽ വരാത്തതിനാൽ വെള്ളം വീഴുന്നിടത്ത് പാത്രങ്ങൾ വച്ചിരിക്കയാണ് എന്നും യുവാവ് പറയുന്നുണ്ട്. പാൻ അടക്കം വിവിധ പാത്രങ്ങൾ ഇങ്ങനെ വെള്ളം പിടിക്കുന്നതിന് വേണ്ടി എടുത്തുവച്ചിരിക്കുന്നത് കാണാം. 

man shares video of his one lakh rent London flat says feels like chawl

വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് അവിടുത്തെ ജീവിതച്ചെലവ്. അതുപോലെ, ലണ്ടനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ലണ്ടനിൽ താൻ ഒരുലക്ഷം രൂപ കൊടുത്ത് താമസിക്കുന്ന ഫ്ലാറ്റിന്റെ അവസ്ഥയാണ് യുവാവ് വിവരിക്കുന്നത്. അത് കൂലിത്തൊഴിലാളികളും മറ്റും താമസിക്കുന്ന ചെറിയ മുറികളുടെ സൗകര്യം മാത്രമുള്ളതാണ് എന്നാണ് യുവാവിന്റെ പരാതി. ആര്യൻ ഭട്ടാചാര്യ എന്ന യുവാവാണ് തന്റെ മുറിയെ കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

ഇങ്ങനെയൊരു സ്ഥലത്ത് താമസിക്കേണ്ടി വരുന്നതിന്റെ നിരാശയും സങ്കടങ്ങളുമെല്ലാം ആര്യന്റെ വീഡിയോയിൽ കാണാം. ഒപ്പം മുറിയിലെ വിവിധ കാര്യങ്ങളും ആര്യൻ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതിനിടയിൽ ക്യാമറ റൂഫിലേക്ക് തിരിക്കുമ്പോൾ അവിടെ നിന്നും ചോരുന്നതും വെള്ളം വീഴുന്നതും കാണാം. 

പ്ലംബർ രാത്രിയിൽ വരാത്തതിനാൽ വെള്ളം വീഴുന്നിടത്ത് പാത്രങ്ങൾ വച്ചിരിക്കയാണ് എന്നും യുവാവ് പറയുന്നുണ്ട്. പാൻ അടക്കം വിവിധ പാത്രങ്ങൾ ഇങ്ങനെ വെള്ളം പിടിക്കുന്നതിന് വേണ്ടി എടുത്തുവച്ചിരിക്കുന്നത് കാണാം. 

അതേസമയം, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം പറഞ്ഞത്, എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അവിടെ നിൽക്കുന്നത് വീട്ടിലേക്ക് തിരികെ വന്നുകൂടെ എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയത്, എന്തിനാണ് വാടക ഇന്ത്യൻ രൂപയിലേക്ക് മാറ്റിയിട്ട് പറയുന്നത് അങ്ങനെയാണെങ്കിൽ ശമ്പളം എത്ര കിട്ടുമെന്നും പറയണം എന്നാണ്. അതിന് ആര്യൻ മറുപടി നൽകുന്നുണ്ട്. മൂന്നുലക്ഷമാണ് ശമ്പളം എന്നാണ് പറയുന്നത്. 

മറ്റ് ചിലർ പറഞ്ഞത്, സോഷ്യൽ മീഡിയയിലും മറ്റും അന്വേഷിച്ചാൽ അവിടെ താമസിക്കുന്ന മറ്റ് ഇന്ത്യക്കാരെ കണ്ടെത്താം. വാടക ഷെയർ ചെയ്യാൻ തയ്യാറാവുന്നവരെ വച്ച് ഒരു താമസസ്ഥലം കണ്ടെത്താം എന്നാണ്. 

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, വിശ്വസിക്കാനാവാതെ ഡോക്ടര്‍, അബോധാവസ്ഥയിലായ കുഞ്ഞുമായി അമ്മ നായ ആശുപത്രിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios