ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, വിശ്വസിക്കാനാവാതെ ഡോക്ടര്‍, അബോധാവസ്ഥയിലായ കുഞ്ഞുമായി അമ്മ നായ ആശുപത്രിയിൽ

തെരുവിലെ ഒരു ചവറ്റുകൊട്ടയിൽ നിന്നുമാണ് മരണാസന്നനിലയിൽ കിടന്ന തന്റെ കുഞ്ഞിനെ ഈ അമ്മ വീണ്ടെടുത്തത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

cctv visuals went viral a dog carries its unconscious puppy to veterinary clinic in Turkey

മക്കൾക്ക് അപകടം സംഭവിച്ചാൽ മാതാപിതാക്കളുടെ ഹൃദയം പിടയുന്നത് സാധാരണമാണ്. എന്നാൽ, ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ് എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. അബോധാവസ്ഥയിലായ തൻ്റെ കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ചുകൊണ്ട് സഹായത്തിനായി വെറ്ററിനറി ആശുപത്രിയിലേക്ക് ഓടുന്ന ഒരു അമ്മനായയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. 

മൃഗഡോക്ടർമാരെയും നെറ്റിസൺസിനെയും അമ്പരപ്പിച്ച ഹൃദയസ്പർശിയായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയിൽ നിന്നാണ്. ജനുവരി 13 -ന് ബെയ്ലിക്ദുസു ആൽഫ വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം. അമ്മനായ തൻ്റെ നായ്ക്കുട്ടിയെ വായിൽ കടിച്ചുപിടിച്ചുകൊണ്ട് സഹായത്തിനായി നേരെ വെറ്ററിനറി ക്ലിനിക്ക് ലക്ഷ്യമാക്കി ഓടിയെത്തുകയായിരുന്നു. ഒരുപക്ഷേ അത് ആദ്യം ഓടിക്കയറിയ കെട്ടിടം ഒരു വെറ്ററിനറി ക്ലിനിക്ക് തന്നെ ആയതാവാം. എന്തായാലും, തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഈ അമ്മനായ നടത്തിയ ശ്രമം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഭാഗ്യവശാൽ, അമ്മയുടെ പരിശ്രമം ഫലം കണ്ടു. 

നായ്ക്കുട്ടിയെ വെറ്ററിനറി സംഘം പരിശോധിച്ചു. തെരുവിലെ ഒരു ചവറ്റുകൊട്ടയിൽ നിന്നുമാണ് മരണാസന്നനിലയിൽ കിടന്ന തന്റെ കുഞ്ഞിനെ ഈ അമ്മ വീണ്ടെടുത്തത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നായ്ക്കുട്ടിയും അമ്മയും ക്ലിനിക്കിൽ സുഖമായിരിക്കുന്നതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അമ്മനായയുടെ വരവിനോട് പെട്ടെന്ന് പ്രതികരിച്ച വെറ്റിനറി ആശുപത്രിയിലെ ജീവനക്കാരെ‌ മൃഗഡോക്ടർ ബച്ചുറൽപ് ഡോഗൻ അഭിനന്ദിച്ചു. ആദ്യം തങ്ങൾ അത്ഭുതപ്പെട്ടു പോയെന്നും ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു നിന്നുവെന്നുമാണ് നായക്കുട്ടിയെ ആദ്യം പരിചരിച്ച ജീവനക്കാരൻ അമീർ പറയുന്നത്. 

നായക്കുട്ടി ഐസ് പോലെ തണുത്ത അവസ്ഥയിലായിരുന്നുവെന്നും എന്നിരുന്നാലും, സൂക്ഷ്മപരിശോധനയിൽ, ചെറിയ ഹൃദയമിടിപ്പ് കണ്ടെത്താൻ കഴിഞ്ഞു എന്നും അമീർ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് വേഗത്തിൽ നടത്തിയ ഇടപെടലുകളായിരുന്നു നായക്കുട്ടിയുടെ ജീവൻ തിരിച്ചുപിടിക്കാൻ തങ്ങളെ സഹായിച്ചതെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡോക്ടർ ഡോഗൻ  വ്യക്തമാക്കി.

കാണുന്നവര്‍പോലും കരഞ്ഞുപോവും, എന്തൊരു ക്രൂരതയാണിത്; ഉടമയെ കാത്ത് 8 മണിക്കൂർ മാർക്കറ്റിലിരുന്ന് നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios