ഭവന വായ്പ, എടുത്തവരും എടുക്കാൻ പോകുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഭവനവായ്പകളെടുത്തവരും, ഇനി ഭവന വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്

RBI Cuts Repo Rate by 25 bps: What should homebuyers do now?

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതോടെ നിലവില്‍ ഭവനവായ്പകളെടുത്തവരും, ഇനി ഭവന വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് എ്ന്തൊക്കെയാണെന്ന് പരിശോധിക്കാം..

1. പുതിയതായി വായ്പയെടുക്കുന്നവര്‍

പുതിയതായി ഭവന വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണിത്. ബാങ്കുകള്‍ ഉടന്‍ വായ്പാ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, പുതിയതായി വായ്പയെടുക്കുന്നവര്‍ക്ക് താങ്ങാനാവുന്ന പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കും. പ്രതിമാസ തിരിച്ചടവ് കുറയുന്നതിനും അത് വഴി മൊത്തത്തിലുള്ള വായ്പാ ചെലവുകള്‍ താഴുന്നതിനും ഇത് സഹായിക്കും.

2. നിലവില്‍ ഭവനവായ്പയുള്ളവര്‍ ചെയ്യേണ്ടത്

നിലവില്‍ ഒരു ഭവന വായ്പയുള്ളവരാണെങ്കില്‍ ബാങ്കുകള്‍ പലിശ കുറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പലിശ കുറച്ചില്ലെങ്കില്‍ കുറഞ്ഞ പലിശ നിരക്ക് നല്‍കുന്ന മറ്റൊരു ബാങ്കിലേക്ക് വായ്പ റീഫിനാന്‍സ് ചെയ്യുന്നത് പരിഗണിക്കാം. ഇത് പ്രതിമാസ തിരിച്ചടവുകളും വായ്പാ കാലയളവിലെ പലിശ ഭാരവും ഗണ്യമായി കുറയ്ക്കും. പലിശ നിരക്ക് കുറഞ്ഞാലും ഇപ്പോഴടയ്ക്കുന്ന ഇഎംഐ അതേ പടി നിലനിര്‍ത്താം. അത് വഴി വായ്പ വളരെ നേരത്തെ അടച്ചുതീര്‍ക്കാന്‍ സാധിക്കും

3. നിങ്ങളുടെ സാമ്പത്തിക സന്നദ്ധത വിലയിരുത്തുക

കുറഞ്ഞ പലിശ നിരക്കുകള്‍ ഭവന വായ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഉടനടി വായ്പയെടുക്കരുത്. ഭവന വായ്പ എന്ന്ത് ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ഉത്തരവാദിത്തമാണ്. അതിന് സാമ്പത്തികമായി തയ്യാറാണെന്ന് ഉറപ്പാക്കുക. തീരുമാനമെടുക്കുന്നതിന് മുമ്പ്  സമ്പാദ്യം, ക്രെഡിറ്റ് സ്കോര്‍, തിരിച്ചടവ് ശേഷി എന്നിവ വിലയിരുത്തുക.

5. വിപണി പ്രവണതകള്‍ നിരീക്ഷിക്കുക

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിരക്ക് കുറയ്ക്കലിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുക. വായ്പക്കാരെ ആകര്‍ഷിക്കാന്‍ ചില ബാങ്കുകള്‍ അധിക ആനുകൂല്യങ്ങളോ കിഴിവുകളോ വാഗ്ദാനം ചെയ്തേക്കാം. ഒന്നിലധികം വായ്പാ ദാതാക്കളില്‍ നിന്നുള്ള ഓഫറുകള്‍ താരതമ്യം ചെയ്യുന്നത് മികച്ച വായ്പ ലഭിക്കുന്നു എന്നത് ഉറപ്പാക്കാന്‍ സഹായിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios