രാവിലെ വീട്ടിൽ നിന്ന് ഓട്ടോയുമായി ഇറങ്ങിയ ഡ്രൈവറെ കാണാതായി; തെരച്ചിലിൽ വെള്ളായണി കായലിൽ മൃതദേഹം

രാവിലെ ഓട്ടോ റിക്ഷയുമായി ഇറങ്ങിയ ഡ്രൈവർ വെള്ളായണി കായലിൽ മുങ്ങി മരിച്ചു

Driver missing from home with auto in morning  Dead body found in velleayani lake during search

തിരുവനന്തപുരം:  ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ (54) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

രാവിലെ ഓട്ടോയുമായി  വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളങ്ങര ഭാഗത്ത് ഓട്ടോ കണ്ടെത്തുകയും വിഴിഞ്ഞത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന കായലിലിറങ്ങി മൃതദേഹം പുറത്തെടുക്കുകയും  ചെയ്തത്.    ഭാര്യ : പ്രിയ. മക്കള്‍ : ദീപക്ക്, ദീപ്തി. നേമം പൊലിസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

മേശപ്പുറത്ത് വെച്ചിരുന്ന വിളക്കിൽ നിന്ന് ക‍ർട്ടനിലേക്ക് തീ പടർന്നു; ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios