ASIANET NEWS BIG EXCLUSIVE : മാസപ്പടി കേസിൽ നിർണായക നടപടി, മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തു

കഴിഞ്ഞ ബുധനാഴ്ച്ചയാണ് എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് മൊഴിയെടുത്തത് 

sfio officers took statement from cm pinarayi vijayans daughter veena vijayan on exalogic masappadi case

തിരുവനന്തപുരം : കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കം. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിൽ വീണാ വിജയൻ മൊഴി നൽകിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.  

ഇമെയിൽ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നൽകിയ വിവരങ്ങൾ വീണ മൊഴിയായി ആവർത്തിച്ചു. ഐടി എക്സ്പേർട്ട് എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കാണ് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വീണ. സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധമുള്ള  ചില ഇടപാടുകളിൽ എസ്എഫ്ഐഓ വിവരം തേടി. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ വിജയൻ ചെന്നൈയിൽ എത്തിയത്. അന്നേ ദിവസം രാത്രി തന്നെ തിരികെ തിരുവനന്തപുരത്ത് എത്തി. വീണയിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയതായാണ് എസ്എഫ്ഐഒ നൽകുന്ന സൂചന.

എസ്എഫ്ഐഒ തലപ്പത്ത് ഉടൻ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്. അന്വേഷണകാലാവധിയും ഉടൻ തീരും. അതിനാൽ നവവംബർ പകുതിക്ക് ശേഷം റിപ്പോർട്ട് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നാണ് വിവരം. ജനുവരിയിൽ അന്വേഷണം പ്രഖ്യാപിച്ചതിന്  ശേഷം പലതവണയായി സിഎംആർഎൽ, കെഎസ് ഐഡിസി ഉദ്യോഗസ്ഥരിൽ നിന്ന് എസ് എഫ് ഐഒ വിവരങ്ങളെടുത്തിരുന്നു. തുടക്കത്തിൽ കാണിച്ച ആവേശം പിന്നെ എന്ത് കൊണ്ട് ഇല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് വീണ വിജയന്റെ മൊഴിയെടുത്തത്.
 

ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്‍മക്കളും മരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്.  

കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം. 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios