സുനാമി ഫ്ലാറ്റിലെ താമസക്കാരിയുടെ പരാതി: പൊലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

man died in police custody at Paravoor

കൊല്ലം: പരവൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ അശോകൻ (56) ആണ് മരിച്ചത്. ഫ്ലാറ്റിലെ താമസക്കാരി  നൽകിയ പരാതിയിലാണ് പരവൂർ പോലീസ് അശോകനെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഇന്നലെ വൈകിട്ട് സ്‌റ്റേഷനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest Videos
Follow Us:
Download App:
  • android
  • ios