'ബ്രെയിൻ റോട്ട്', ദേ ഈ വാക്ക് ശ്രദ്ധിച്ച് വച്ചോ! അർത്ഥം അറിയുമോ? 2024 ലെ വാക്കായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു

1854 ൽ ഹെൻറി ഡേവിഡ് തോറോയുടെ വാൽഡൻ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്

Oxford English Dictionary has chosen brain rot as the Word of the Year 2024 Brain Rot meaning here

ലണ്ടൻ: ഒക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ഈ വർഷത്തെ വാക്കായി 'ബ്രെയിൻ റോട്ട്' തെരഞ്ഞെടുത്തു. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് 'ബ്രെയിൻ റോട്ട്' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഒന്നാമത്, പട്ടികയിൽ കേരളത്തിലെ ഈ സർവകലാശാലയും

സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്കിന്റെ ഉപയോഗത്തിൽ 230 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. 1854 ൽ ഹെൻറി ഡേവിഡ് തോറോയുടെ വാൽഡൻ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റാങ്കിംഗ് 2025 ൽ യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വീണ്ടും ഒന്നാമതെത്തി എന്നതാണ്. തുടർച്ചയായി ഒമ്പതാം വർഷവും സർവ്വകലാശാല ഒന്നാം സ്ഥാനം നിലനിർത്തി. യുഎസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ആണ് രണ്ടാമത്. ഹാർവാർഡ് സർവകലാശാല കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നുവെങ്കിൽ ഇത്തവണ മൂന്നാമതെത്തി. സ്റ്റാൻഫോർഡ് സർവകലാശാല രണ്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അധ്യാപനം, ഗവേഷണ അന്തരീക്ഷം, അന്താരാഷ്ട്ര വീക്ഷണം എന്നിവയിലെ സ്‌കോറുകൾ കുറയുന്നതാണ് സ്റ്റാൻഫോർഡ് പിന്നിലാവാൻ കാരണമെന്ന് വെബ്‌സൈറ്റ് വിശദീകരിച്ചു. പ്രിൻസ്റ്റൺ സർവകലാശാല ആറിൽ നിന്ന് നാലാം സ്ഥാനത്തേക്കും മുന്നേറി.

യുകെയിലെയും യുഎസിലെയും സർവകലാശാലകളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം അഭിപ്രായ സർവെ പ്രകാരം യുകെയിലെ അധ്യാപന രംഗത്തെ കുറിച്ചുള്ള നല്ല അഭിപ്രായത്തിൽ  3 ശതമാനവും ഗവേഷണ രംഗത്തെ മികവിൽ 5 ശതമാനവും കുറവുണ്ടായി. 93,000-ലധികം പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് റെപ്യൂട്ടേഷൻ സർവേ പ്രകാരമാണിത്. അതേസമയം കേരളത്തിലെ എംജി സർവകലാശാല 401 മുതൽ 500 വരെയുള്ള വിഭാഗത്തിലെത്തി. കഴിഞ്ഞ തവണ 501 - 600 വിഭാഗത്തിലായിരുന്നു എംജി യൂണിവേഴ്സിറ്റി. തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഹിമാചൽ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി എന്നിവയും 401 മുതൽ 500 വരെയുള്ള റാങ്ക് പട്ടികയിലുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് 251 - 300 ഇടയിൽ റാങ്കുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios