92 രാജ്യങ്ങൾ, 749 സർവകലാശാലകൾ; പ്രഥമ ടൈംസ് റാങ്കിംഗിൽ മികവ് കാട്ടി കേരളത്തിന്‍റെ സ്വന്തം കുസാറ്റ്!

ആഗോള റാങ്കിംഗിൽ 350- 400 ബാൻഡിൽ ഉൾപ്പെട്ട കുസാറ്റ്, റാങ്കിംഗ് പട്ടികയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ച ഏക സ്ഥാപനമാണ്.

CUSAT makes Kerala proud in first Times Higher Education Interdisciplinary Science Ranking

കൊച്ചി: 92 രാജ്യങ്ങളിലെ 749 സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയർ എജ്യുക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ കേരളത്തിന് അഭിമാനമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ദേശീയതലത്തിൽ 27 -ാം സ്ഥാനം സ്വന്തമാക്കിയാണ് കുസാറ്റ് കേരളത്തിന് അഭിമാനമായത്. ആഗോള റാങ്കിംഗിൽ 350- 400 ബാൻഡിൽ ഉൾപ്പെട്ട കുസാറ്റ്, റാങ്കിംഗ് പട്ടികയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ച ഏക സ്ഥാപനമാണ്.

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 10ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 18ന്, 12ാം ക്ലാസ് പരീക്ഷ 13ന്

ലോകത്താകമാനമുള്ള സർവകലാശാലകളുടെ ഇന്‍റർ ഡിസിപ്ലിനറി സയൻസിനോടുള്ള പ്രതിബദ്ധതയും അതിലേക്കുള്ള സംഭാവനകളും കണക്കിലെടുത്ത് പുറത്തിറക്കുന്ന ടൈംസ് ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗ് പട്ടിക വിവിധ മേഖലകളിലെ സർവകലാശാലകളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. ഫണ്ടിംഗ്, മികവുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ നിലവാരം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കുസാറ്റിനെ കുറിച്ചുള്ള മറ്റൊരു വാർത്ത നാലു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നിട്ട് ഇന്നലെ ഒരു വർഷമായി എന്നതാണ്. അന്വേഷണങ്ങൾ പലത് നടന്നെങ്കിലും കുറ്റക്കാർക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. കേരളം ഞെട്ടലോടെ കേട്ട അപകടത്തിനിടയാക്കിയ ഓപ്പണ്‍ എയർ ഓഡിറ്റോറിയവും ആളനക്കമില്ലാതെ പഴയ അവസ്ഥയിൽ തന്നെയാണ് ഇന്നും. ബോളിവുഡ് ഗായിക നികിത ഗാന്ധിയെ കേൾക്കാൻ കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ 1500 ലധികം പേർ തടിച്ചു കൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ ആരവം കേട്ട് പുറത്ത് നിന്ന് വിദ്യാര്‍ത്ഥികളുള്‍പ്പെടെ തള്ളിക്കയറി. ചാറ്റൽ മഴകൂടി എത്തിയതോടെ കൂടുതൽ പേർ അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് പലരും പടികെട്ടിൽ വീണു. ഒടുവില്‍ നാലു ജീവനാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios