കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; 5 മാസത്തിന് ശേഷം കോടതി ഇന്ന് വിധി പറയും

കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 

A case of rape and murder of a young doctor in Kolkata; After 5 months, the court will give its verdict today

കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി വിളിച്ചു വരുത്തി; കഞ്ഞിയിൽ വിഷം കലർത്തി, അതിക്രൂര കൊലപാതകത്തിൽ വിധി ഇന്ന്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios