Health Tips : എൻഡോമെട്രിയോസിസ് രോഗം എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തൊക്കെ?
ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്.
ലോകമെമ്പാടുമുള്ള 10 മുതൽ 15 ശതമാനം വരെ സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്.
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്, ഗർഭപാത്രത്തിൻ്റെ പാളിക്ക് സമാനമായ ടിഷ്യു ഗർഭാശയ അറയ്ക്ക് പുറത്ത് വളരുന്നു. ഇത് സാധാരണയായി അണ്ഡാശയത്തെയും ഫാലോപ്യൻ ട്യൂബുകളെയും പെൽവിക് ലിഗമെൻ്റുകളെയും ബാധിക്കുന്നു.
ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകുന്നു. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉൾപ്പാട ഗർഭപാത്രത്തിൽ രൂപപ്പെടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരാം. ഈ അവസ്ഥയാണ് എൻഡോ മെട്രിയോസിസ്. ഈ അവസ്ഥ 25 വയസ്സ് മുതൽ ആരംഭിക്കുകയും ഏകദേശം 50 വയസ്സ് വരെ തുടരുകയും ചെയ്യും.
എൻഡോമെട്രിയോസിസ് ; ലക്ഷണങ്ങൾ എന്തൊക്കെ?
ആർത്തവത്തോടൊപ്പം വിട്ടുമാറാത്ത പെൽവിക് വേദന
ക്രമരഹിതമായ അല്ലെങ്കിൽ വേദനാജനകമായ ആർത്തവചക്രം
ആർത്തവ സമയത്ത് കനത്ത രക്തസ്രാവം ഉണ്ടാവുക.
സെക്സിനിടെ വേദന അനുഭവപ്പെടുക.
വേദനാജനകമായ മലവിസർജ്ജനം
ആർത്തവത്തോടൊപ്പം ഉണ്ടാകുന്ന ക്ഷീണം, അമിത വീർപ്പ്, ഓക്കാനം.
ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം.
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക് ; ഒരിക്കലും പ്രാതൽ ഒഴിവാക്കരുത്, കാരണം