കോമഡി ട്രാക്കില്‍ ജഗദീഷ്, ഇന്ദ്രന്‍സ്; 'പരിവാർ' ഫസ്റ്റ് ലുക്ക് എത്തി

ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

pariwar malayalam movie first look poster jagadish indrans

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിവാര്‍. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. സോഹൻ സീനുലാൽ,
പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം,  ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ട, കല ഷിജി പട്ടണം, വസ്ത്രാലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി എസ് വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ, പ്രാഗ് സി, സ്റ്റിൽസ് രാംദാസ് മാത്തൂർ, വിഎഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര. മുഴുനീള ഹാസ്യ സിനിമയായ പരിവാർ മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : പ്രേക്ഷകരോട് നേരിട്ടെത്തി നന്ദി പറഞ്ഞ് ജോജുവും ടീമും; മികച്ച അഭിപ്രായങ്ങളുമായി 'നാരായണീന്‍റെ മൂന്നാണ്മക്കൾ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios