'മദ ഗജ രാജ ' വിജയാഘോഷത്തില്‍ ചുറുചുറുക്കോടെ വിശാല്‍; ട്രോളിയവര്‍ക്ക് ചുട്ട മറുപടി !
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു നടൻ വിശാൽ.
ചെന്നൈ: ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ വിശാൽ രംഗത്ത്. പുറത്തുവന്ന വീഡിയോയെ കുറിച്ച് അനാവശ്യ ആശങ്കകൾ ആണ് ചിലർ ഉണ്ടാക്കുന്നത് എന്നും വിശാല്‍ പറഞ്ഞു. ആളുകൾക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിയാൻ സംഭവം സഹായിച്ചെന്നും വിശാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
12 വര്‍ഷത്തിന് ശേഷം പൊങ്കലിന് ഇറങ്ങിയ 'മദ ഗജ രാജ ' സിനിമയുടെ ലോഞ്ചിംഗ് ചടങ്ങില്‍ തീര്‍ത്തും അവശനിലയില്‍ നടന്‍ വിശാല്‍ കാണപ്പെട്ടത് ഏറെ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്.
എന്നാല്‍ ഒരാഴ്ചയ്ക്ക് ഇപ്പുറം ഊര്‍ജ്ജസ്വലനായ വിശാലിനെയാണ് ആരാധകര്‍ കണ്ടത്. പൊങ്കാലിന് തമിഴകത്ത് വന്‍ വിജയമായിരിക്കുകയാണ് 'മദ ഗജ രാജ '. 12 കൊല്ലം പഴക്കമുള്ള പടമായിട്ടും ചിത്രം വലിയ വിജയമാണ് നേടിയത്.
പൊങ്കാലിന് കുടുംബങ്ങള്‍ക്കായുള്ള ചിരിപ്പടം എന്ന നിലയില്‍ ചിത്രം ബോക്സോഫീസില്‍ ശ്രദ്ധ നേടുന്നുവെന്നാണ് വിവരം. സന്താനത്തിന്‍റെ കോമഡികള്‍ ഏറെ ശ്രദ്ധ നേടുന്നു എന്നാണ് വിവരം. പഴയ ചിത്രം എന്നൊരു പ്രശ്നവും ഇല്ലാതെ ചിത്രത്തിലെ കോമഡികള്‍ വര്‍ക്ക് ആകുന്നുവെന്നാണ് തമിഴ് റിവ്യൂകള്‍ പറയുന്നത്.
വിജയം ആഘോഷിക്കാനായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിശാൽ പ്രസംഗം തുടങ്ങിയത് വൈറൽ വീഡിയോ ഉയർത്തി തന്നെ ട്രോളിയവർക്കുളള മറുപടിയുമായാണ്. തന്‍റെ വീഡിയോ കണ്ട ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അന്വേഷിച്ചു. പലരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതില്‍ ആ വീഡിയോ വൈറലായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് വിശാല്‍ പറഞ്ഞു.
ആറ് മാസം വരെ തനിക്ക് സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടിവരുമെന്ന പ്രചാരണം തെറ്റാണെന്നും കടുത്ത പനി കാരണമുളള ശാരീരിക അസ്വസ്ഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും താരം പറഞ്ഞു. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച വിശാല്‍ എല്ലാവരുടെയും ആശംസകൾക്ക് നന്ദിയുണ്ടെന്നും എല്ലാവരും എന്നെ കരുതുന്നുണ്ടെന്ന് മനസ്സിലായെന്നും പറഞ്ഞു. എനിക്കൊരു ആരോഗ്യപ്രശ്നവുമില്ല.
ഞാൻ പഴയതുപോലെയാണ് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത മദ ഗദ രാജയുടെ വിജയമാണ് വിമർശകർക്കുള്ള മറുപടിയെന്നും വിശാൽ പറഞ്ഞു.
രജനികാന്തിന്‍റെ ബില്ലയെ ഫ്ലോപ്പ് എന്ന് വിളിച്ച് സംവിധായകന്‍; തിരിച്ചടിച്ച് രജനിയുടെ മാനേജര്‍!