ഖോ ഖോ ലോകകപ്പ്: ഇന്ത്യയുടെ വനിതാ-പുരുഷ ടീം സെമി ഫൈനലില്‍, മുന്നേറ്റം തോല്‍വി അറിയാതെ
ആദ്യ ടേണ്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 58 പോയിന്റ് നേടി. ടേണ്‍ 2 ല്‍, ശ്രീലങ്കന്‍ ടീം ആക്രമണത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം ആക്രമണം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ വേഗത്തിലുള്ള പോയിന്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ആതിഥേയരുടെ നിരന്തരമായ പിന്തുടരല്‍ മികച്ച ലീഡിലേക്ക് നയിച്ചു.
ആദ്യ ടേണ്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 58 പോയിന്റ് നേടി. ടേണ്‍ 2 ല്‍, ശ്രീലങ്കന്‍ ടീം ആക്രമണത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നില്‍ അതൊന്നും വിലപ്പോയില്ല. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ഇന്ത്യന്‍ പുരുഷ ടീം ശ്രീലങ്കയ്ക്കെതിരെ 40 പോയിന്റിന്റെ ലീഡ് നേടി, സ്‌കോര്‍ 58-18. രണ്ടാം പകുതിയുടെ തുടക്കത്തില്‍, ടേണ്‍ 3-ല്‍, ഇന്ത്യ അവരുടെ ആക്രമണ തന്ത്രം പുനരാരംഭിച്ചു. എതിരാളിയുടെ 15 ഡിഫന്‍ഡര്‍മാരെയും പിടിച്ചെടുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ട് അവര്‍ ടേണ്‍ 1നെ അപേക്ഷിച്ച് കുറച്ച് മെച്ചപ്പെട്ടു.
ആരാധക പ്രതിഷേധമുണ്ടാവില്ല! തുടര്‍ച്ചയായ മൂന്നാം ജയം തേടി ബ്ലാസ്റ്റേഴസ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ
ടേണ്‍ 3 അവസാനിച്ചപ്പോള്‍, പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം 48 പോയിന്റുകള്‍ കൂടി നേടി. നാലാമത്തെയും അവസാനത്തെയും ടേണില്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ശ്രീലങ്കയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തോടെ, 2025 ലെ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ രേഖപ്പെടുത്തി. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. പുരുഷ വിഭാഗത്തില്‍ തോല്‍വി അറിയാത്ത ടീമുകള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ്.
വനിതാ ടീമും സെമിയില്‍
ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലിന് യോഗ്യത നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 95 പോയിന്റിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യന്‍ ടീം സെമിയില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ വനിതകള്‍ ഒരു മത്സരം പോലും തോറ്റിട്ടില്ല.