യുഎഇയിലേക്ക് പുരുഷ നഴ്സുമാർക്ക് അവസരം; സൗജന്യ വിസ, ടിക്കറ്റ്, താമസ സൗകര്യം, ഇൻഷുറൻസ്

നൂറ് ഒഴിവുകളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം മുഖേന സൗജന്യ നിയമനം നടത്തുന്നത്. 

Big job opportunity in uae with attractive salary free visa ticket and accommodation

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നു. 

യോഗ്യത 

നഴ്സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി, അര്‍ജന്‍റെ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 വയസ്സിൽ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക.

ശമ്പളം
    
5000 ദിര്‍ഹമാണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 8:30 മണിക്കും 10 മണിക്കും ഇടയിൽ ODEPC training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ്   സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 . ഒഡെപെക്കിന് മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios