ഏറ്റവും പ്രിയപ്പെട്ട രാജ്യം ഇന്ത്യ; 90 രാജ്യങ്ങൾ സന്ദർശിച്ച ശേഷം യുവതിയുടെ വെളിപ്പെടുത്തൽ 

നിരവധിപ്പേരാണ് സോഫിയയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിൽ ഏറെയും ഇന്ത്യക്കാരാണ്. അടുത്ത തവണ വരുമ്പോൾ ഇന്ന സ്ഥലങ്ങൾ സന്ദർശിക്കൂ എന്ന് പറഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളുടെ പേരുകളും ആളുകൾ പരാമർശിച്ചിട്ടുണ്ട്.

Sophia Lee woman who has traveled to 90 countries says her favorite country is India

സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് യാത്ര എന്നത് ഒരു ട്രെൻഡ് കൂടിയാണ്. എന്തായാലും, 19 വയസിനുള്ളിൽ 90 രാജ്യങ്ങൾ സന്ദർശിച്ച സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് സോഫിയ ലീ. അതിൽ തന്നെ തന്റെ ആറ് പ്രിയപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സോഫിയ. 

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്നെയാണ് 19 -ാമത്തെ വയസിനുള്ളിൽ താൻ ലോകത്തിലെ 90 രാജ്യങ്ങളും സന്ദർശിച്ചു എന്ന് സോഫിയ ലീ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയിലാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആറ് രാജ്യങ്ങളുടെ പേരുകൾ അവൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒന്നാമതായി നിൽക്കുന്നത് ഇന്ത്യയാണ്. 

ആദ്യം സോഫിയ പറയുന്നത്, ടാൻസാനിയ ആണ്, അത് ആറാമത്തേതാണ്. ഫ്രാൻസ് അഞ്ചാം സ്ഥാനത്തും കോസ്റ്ററിക്ക നാലാം സ്ഥാനത്തും ജോർജിയ മൂന്നാം സ്ഥാനത്തും തായ്‌ലൻഡ് രണ്ടാം സ്ഥാനത്തും ആണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എന്നും സോഫിയ പറയുന്നു. 

നിരവധിപ്പേരാണ് സോഫിയയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിൽ ഏറെയും ഇന്ത്യക്കാരാണ്. അടുത്ത തവണ വരുമ്പോൾ ഇന്ന സ്ഥലങ്ങൾ സന്ദർശിക്കൂ എന്ന് പറഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളുടെ പേരുകളും ആളുകൾ പരാമർശിച്ചിട്ടുണ്ട്. ഋഷികേശ് സന്ദർശിക്കൂ എന്ന് പറയുമ്പോൾ രണ്ട് മാസം അവിടെ ഉണ്ടായിരുന്നു എന്നാണ് സോഫിയ പറയുന്നത്. 

അതേസമയം, സോഫിയ ഇന്ത്യ സന്ദർശിച്ചില്ല എന്നും ഇത് വ്യൂ കൂട്ടാനുള്ള പോസ്റ്റാണ് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ, ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് എന്നു തന്നെയാണ് സോഫിയ പറയുന്നത്. മാത്രമല്ല, നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും, സോഫിയയുടെ സെലക്ഷൻ ഇന്ത്യക്കാർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇനി വരുമ്പോൾ ഒരുമിച്ച് യാത്ര ചെയ്യാമെന്ന് കമന്റ് നൽകിയവരും ഉണ്ട്. 

'ബോർഡിം​ഗ് സ്കൂളെന്ന് കേട്ടപ്പോൾ ആദ്യം പേടിച്ചു, പക്ഷേ'; 'താരേ സമീൻ പർ' ഓര്‍മ വരുന്നെന്ന് നെറ്റിസണ്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios