ഡെൽഹിയും താനെയും കൊച്ചിയുമൊന്നും ഇവിടെ മാത്രമല്ല, അങ്ങ് യുഎസ്സിലും ഓസ്ട്രേലിയയിലും ജപ്പാനിലുമുണ്ട്
പശ്ചിമ ബംഗാളിലും അമേരിക്കയിലും കൽക്കട്ട: 1870 -ൽ കൽക്കരി പട്ടണമായി സ്ഥാപിതമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൽക്കട്ട. എന്നാൽ, അന്നത്തെ പോലെ ഇന്നും അവിടെ അധികം താമസക്കാരില്ല.
ഇന്ത്യൻ നഗരങ്ങളുടെ അതേ പേരുള്ള ചില സ്ഥലങ്ങൾ വിദേശരാജ്യങ്ങളിലും ഉണ്ട്. നമ്മുടെ കൊച്ചി, പാറ്റ്ന ഇങ്ങനെയൊക്കെ പേരുള്ള സ്ഥലം അങ്ങ് വിദേശരാജ്യങ്ങളിലുമുണ്ടെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്.
ജപ്പാനിലെയും കേരളത്തിലെയും കൊച്ചി: കേരളത്തിൽ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്ട് ഒരു കൊച്ചി. ആ കൊച്ചിയും പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സമുദ്ര വിഭവങ്ങളോടുള്ള സ്നേഹമാണ് ഈ രണ്ടു കൊച്ചികളുടെയും സാമ്യം.
ബീഹാറിലും സ്കോട്ട്ലൻഡിലും ഉണ്ട് പാറ്റ്‌ന: ബീഹാറിൻ്റെ തലസ്ഥാനമായ പാറ്റ്‌നയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണത്രെ സ്‌കോട്ട്‌ലൻഡിലെ പാറ്റ്‌നയ്ക്ക് ആ പേര് നൽകിയത്.
ഇന്ത്യയിലും അമേരിക്കയിലും ഡൽഹി: ന്യൂയോർക്കിലെ ഒരു പട്ടണം കൂടിയാണ് ഡെൽഹി. എന്നാൽ, അവിടം കൊണ്ട് തീർന്നില്ല. ഒരു ഗ്രാമത്തിനും ഇല്ലിനോയിസിലെ ഒരു അൺകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിക്കും ആ പേരുണ്ട്. അതായത്, അമേരിക്കയിൽ ഒന്നിലധികം ഡൽഹികൾ ഉണ്ട് എന്നർത്ഥം.
പശ്ചിമ ബംഗാളിലും അമേരിക്കയിലും കൽക്കട്ട: 1870 -ൽ കൽക്കരി പട്ടണമായി സ്ഥാപിതമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൽക്കട്ട. എന്നാൽ, അന്നത്തെ പോലെ ഇന്നും അവിടെ അധികം താമസക്കാരില്ല.
ആന്ധ്രാപ്രദേശിലും പാക്കിസ്ഥാനിലും ഹൈദരാബാദ്: ഈ രണ്ട് നഗരങ്ങളും രാജകീയപ്രൗഢി നിറഞ്ഞ ഒരു ഭൂതകാലത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്.
മഹാരാഷ്ട്രയിലും ഓസ്‌ട്രേലിയയിലും താനെ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻ്റിലെ സതേൺ ഡൗൺസ് റീജിയണിലെ ഒരു ഗ്രാമീണ പ്രദേശമാണ് താനെ. 2021 -ലെ സെൻസസ് പ്രകാരം, ഇവിടുത്തെ ജനസംഖ്യ 19 ആളുകളായിരുന്നു.
ഗുജറാത്തിലും അമേരിക്കയിലും ബറോഡ: അമേരിക്കയിലെ ഈ ഗ്രാമത്തിന് ആദ്യം നിർദ്ദേശിച്ച പേര് പോമോണ എന്നായിരുന്നു. പക്ഷേ ആ പേരിൽ മറ്റൊരു ഗ്രാമം ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനാലാണ് ബറോഡ എന്ന് പേരിട്ടതത്രെ. ഈ പേര് നിർദ്ദേശിച്ച സി.എച്ച്. പിണ്ടാറിൻ്റെ ജന്മസ്ഥലം ഇന്ത്യയായിരുന്നു.
ഏറ്റവും പ്രിയപ്പെട്ട രാജ്യം ഇന്ത്യ; 90 രാജ്യങ്ങൾ സന്ദർശിച്ച ശേഷം യുവതിയുടെ വെളിപ്പെടുത്തൽ