Asianet News MalayalamAsianet News Malayalam

'മനുഷ്യശരീരത്തില്‍ അശ്ലീലമായി ഒന്നുമില്ല'; പരാമര്‍ശത്തിന് പിന്നാലെ വീണ്ടും സീനത്ത് അമൻ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സീനത്ത് ഇൻസ്റ്റഗ്രാമില്‍ പേജ് തുടങ്ങുന്നത്. ഇതിന് ശേഷം വളരെ സജീവമായാണ് ഇവരിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം തന്‍റെ  'സത്യം ശിവം സുന്ദരം' സിനിമയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചില വിവാദങ്ങളെ കുറിച്ച് സീനത്ത് ഇൻസ്റ്റയിലൂടെ പങ്കുവച്ചിരുന്നു. 

zeenat aman shares about how she embracing old age hyp
Author
First Published Feb 17, 2023, 9:51 PM IST | Last Updated Feb 17, 2023, 9:51 PM IST

ബോളിവുഡില്‍ ഒരുകാലത്ത് ഏറ്റവുമധികം തിളങ്ങിനിന്ന യുവതാരമാണ് സീനത്ത് അമൻ. ബോളിവുഡില്‍ മാത്രമല്ല- ഇന്ത്യൻ സിനിമയില്‍ തന്നെ തന്‍റേതായ ഇടം കണ്ടെത്തിയ താരമാണ് സീനത്ത് അമൻ. ഇപ്പോഴും സജീവമായി സിനിമയില്‍ തുടരുന്നുണ്ട് സീനത്ത്. 1970 ല്‍ ആദ്യചിത്രം പുറത്തിറങ്ങി. 2019ലാണ് സീനത്തിന്‍റെ അവസാന ചിത്രം പുറത്തിറങ്ങിയത്. ഇടയ്ക്ക് വര്‍ഷങ്ങളുടെ ഇടവേളകള്‍ വന്നുവെങ്കിലും ഇനിയും സിനിമയില്‍ തന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് തന്നെയാണ് ഇവരുടെ കരിയര്‍ ചരിത്രം വ്യക്തമാക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സീനത്ത് ഇൻസ്റ്റഗ്രാമില്‍ പേജ് തുടങ്ങുന്നത്. ഇതിന് ശേഷം വളരെ സജീവമായാണ് ഇവരിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം തന്‍റെ  'സത്യം ശിവം സുന്ദരം' സിനിമയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചില വിവാദങ്ങളെ കുറിച്ച് സീനത്ത് ഇൻസ്റ്റയിലൂടെ പങ്കുവച്ചിരുന്നു. 

സീനത്തിന്‍റെ 'സത്യം ശിവം സുന്ദരം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്‍റെ വേഷവിധാനമായിരുന്നു അന്ന് വലിയ വിവാദമായത്. ആ സിനിമയ്ക്ക് വേണ്ടി പകര്‍ത്തിയ തന്‍റെ ഗ്ലാമറസ് ഫോട്ടോ പങ്കുവച്ചുകൊണ്ട് സീനത്ത് കുറിച്ച വരികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

'മനുഷ്യശരീരത്തില്‍ അശ്ലീലമായതൊന്നും ഇല്ല' എന്ന ശക്തമായ പ്രസ്താവന തന്നെ, തന്‍റെ ഗ്ലാമറസ് വേഷവിധാനങ്ങള്‍ വിവാദത്തിലാക്കിയവര്‍ക്കുള്ള മറുപടിയായി. ആക്ടര്‍ സംവിധായകരുടേതാണെന്നും കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലാണ് വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങള്‍ വരികയെന്നും സീനത്ത് കുറിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zeenat Aman (@thezeenataman)

 

1978ലാണ് 'സത്യം ശിവം സുന്ദരം' ഇറങ്ങുന്നത്. അന്ന് 26 വയസായിരുന്നു സീനത്ത് അമനിന്.  ഇപ്പോള്‍ എഴുപത്തിയൊന്നാം വയസില്‍ വാകര്‍ധക്യത്തിലുള്ള സ്ത്രീകളോടുള്ള മനോഭാവത്തെ കുറിച്ചാണ് സീനത്ത് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ അവരുടെ പക്വത പ്രകീര്‍ത്തിക്കപ്പെടുകയും അതേസമയം സ്ത്രീകള്‍ പ്രായമാകുമ്പോള്‍ അവരോട് സമൂഹത്തിനൊരു സിംപതിയാണ് വരികയെന്നും സീനത്ത് കുറിക്കുന്നു. 

'സ്ത്രീയായിരിക്കുമ്പോള്‍ അവരുടെ ബാഹ്യസൗന്ദര്യത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ആ കാഴ്ചപ്പാട് നിലനില്‍ക്കുന്നു. എന്‍റര്‍ടെയിൻമെന്‍റ് ഇൻഡസ്ട്രിയിലാണ് ഈ കാഴ്ചപ്പാട് അതിശക്തമായി നിലനില്‍ക്കുന്നത്. പ്രായമാകുമ്പോള്‍ പുരുഷന്മാരെ പക്വതയുടെ പേരില്‍ പ്രകീര്‍ത്തിക്കുകയും സ്ത്രീകളോട് സഹതപിക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി...

...എനിക്കാണെങ്കില്‍ ആദ്യമെല്ലാം മുടി ഡൈ ചെയ്യുന്നത് നിര്‍ത്താൻ തോന്നിയിരുന്നില്ല. ജോലിയില്‍ അവസരങ്ങള്‍ കുറയുമെന്ന് മറ്റുള്ളവരും എപ്പോഴും പറയുമായിരുന്നു. പക്ഷേ ഞാൻ എന്‍റെ നിലപാടില്‍ നിന്ന് ഒരിക്കല്‍ മാറിനോക്കിയപ്പോഴാണ് വ്യത്യാസം മനസിലായത്. യുവത്വത്തെ കുറിച്ച് സമൂഹമുണ്ടാക്കി വച്ചിരിക്കുന്ന പൊതുസങ്കല്‍പങ്ങളുടെയെന്നും പിന്തുണ എനിക്കാവശ്യമില്ലെന്ന് ഞാൻ മനസിലാക്കി.  യൗവനം മനോഹരമാണ്. അതുപോലെ തന്നെയാണ് വാര്‍ധക്യവും. എല്ലാ സാമൂഹിക സങ്കല്‍പങ്ങളോടും പൊരുതാൻ വാര്‍ധക്യത്തിലുള്ളതും അല്ലാത്തതുമായ സ്ത്രീകള്‍ കൂടുതല്‍ രംഗത്ത് വരുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു. മാറ്റങ്ങള്‍ വരട്ടെ...  '- ഇതായിരുന്നു സീനത്ത് കുറിച്ചത്.

നിരവധി പേരാണ് സീനത്തിന്‍റെ ഇൻസ്റ്റ കുറിപ്പിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. ധാരാളം സ്ത്രീകള്‍ സീനത്തിന്‍റെ വാക്കുകള്‍ തങ്ങളെ പ്രചോദിപ്പിച്ചുവെന്നും പറയുന്നു. മലയാള നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് എന്നിവരടക്കം പല വനിതാ സെിബ്രിറ്റികളും സീനത്തിന്‍റെ വാക്കുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zeenat Aman (@thezeenataman)

Also Read:- കാമുകിമാരെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകന്മാര്‍; വനിതാ കമ്മീഷൻ പറയുന്നത് കേള്‍ക്കൂ...

 

Latest Videos
Follow Us:
Download App:
  • android
  • ios