സ്‌ട്രെച്ച് മാര്‍ക്കും, നരയും, രോമവും; ഇങ്ങനെ ആയാലെന്താ കുഴപ്പമെന്ന് ചോദ്യം

നരച്ച മുടി കറുപ്പിക്കാതെയും സ്‌ട്രെച്ച് മാര്‍ക്കുകള്‍ മറച്ചുവയ്ക്കാതെയും ഷേവ് ചെയ്യാതെയുമുള്ള ശരീരങ്ങള്‍. അതല്ലേ 'റിയല്‍' ശരീരം, പിന്നെയെന്തിനാണ് അത് മറച്ചുവയ്ക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം. ബോളിവുഡ് താരങ്ങളായ മലൈക അറോറ, സറീന്‍ ഖാന്‍ എന്നിവരും ഇതേ ആശയത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു

women shares pictures of their own with grey hair and unshaven armpits as part of a campaign

പൊതുവേ അവനവനെ കഴിയാവുന്നത്രയും ഭംഗിയോടെ അവതരിപ്പിക്കുന്നവരാണ് മിക്കവാറും പേരും. അത് പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ, അങ്ങനെ തന്നെ. പിന്നെ, ചിലര്‍ ഇത്തരം വിഷയങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്തവരായും ഉണ്ട്. 

നാലുപേര്‍ കൂടുന്ന സ്ഥലത്താണെങ്കില്‍, അത് സോഷ്യല്‍ മീഡിയ ആണെങ്കില്‍ പോലും മുഖവും മുടിയും ശരീരവുമെല്ലാം ഭംഗിയായിട്ടാണല്ലോ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഒരു ചിത്രം പങ്കുവയ്ക്കുക പോലും, അല്ലേ?

എന്നാല്‍ ഇത്രയൊന്നും കരുതലെടുക്കാതെ എങ്ങനെയാണോ സാധാരണസമയങ്ങളില്‍ തങ്ങളിരിക്കുന്നത്, അത് അങ്ങനെ തന്നെ പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. 'Grombre' എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇതിന് പിന്നില്‍. ഏതാണ്ട് ഒരു വര്‍ഷത്തോളമായി 'ബോഡി പൊസിറ്റിവിറ്റി'ക്ക് വേണ്ടി ഇവര്‍ ഇത്തരം ക്യാംപയിനുകള്‍ സജീവമായി നടത്തിവരുന്നു. 

 

women shares pictures of their own with grey hair and unshaven armpits as part of a campaign
(ബോളിവുഡ് താരം സറീൻ ഖാൻ പങ്കുവച്ച ചിത്രം...)

 

ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിവിധയിടങ്ങളില്‍ വിവിധ മേഖലകളിലായി നില്‍ക്കുന്ന പല സ്ത്രീകളും ഈ ക്യാംപയിനുകളില്‍ പങ്കാളികളാകുന്നുണ്ട്. സിനിമാമേഖലയിലുള്ളവര്‍, മോഡലുകള്‍, എഴുത്തുകാര്‍, വീട്ടമ്മമാര്‍ എന്നിങ്ങനെ പല തട്ടുകളിലുമുള്ള സ്ത്രീകള്‍ തങ്ങളുടെ ശരീരത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരവുമായി രംഗത്തെത്തുന്നു. 

നരച്ച മുടി കറുപ്പിക്കാതെയും സ്‌ട്രെച്ച് മാര്‍ക്കുകള്‍ മറച്ചുവയ്ക്കാതെയും ഷേവ് ചെയ്യാതെയുമുള്ള ശരീരങ്ങള്‍. അതല്ലേ 'റിയല്‍' ശരീരം, പിന്നെയെന്തിനാണ് അത് മറച്ചുവയ്ക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം. എപ്പോഴും മിനുക്കിവയ്ക്കുന്ന സ്ത്രീ ശരീരങ്ങള്‍ മാത്രം കാണുന്നത് അനാരോഗ്യകരമാണെന്നും കാഴ്ചപ്പാട് ശീലങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അനുസരിച്ച് മാറുമെന്നും ഇവര്‍ പറയുന്നു. 

ബോളിവുഡ് താരങ്ങളായ മലൈക അറോറ, സറീന്‍ ഖാന്‍ എന്നിവരും ഇതേ ആശയത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വയറ്റിലെ സ്‌ട്രെച്ച് മാര്‍ക്കിനെ ചൊല്ലി ട്രോള്‍ വന്നപ്പോഴാണ് സറീന്‍ ഖാന്‍ ഇതെക്കുറിച്ച് പ്രതികരിച്ചത്. ഇതാണ് യഥാര്‍ത്ഥ ഞാന്‍, ഇത് കാണിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നായിരുന്നു സറീന്‍ പ്രതികരിച്ചത്. 

 

women shares pictures of their own with grey hair and unshaven armpits as part of a campaign
(ബോളിവുഡ് താരം മലൈക അറോറ മുമ്പ് പോസ്റ്റ് ചെയ്ത വിവാദ ചിത്രം...)


ഷേവ് ചെയ്യാത്ത കക്ഷവുമായി കൈകളുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് മുമ്പ് മലൈക അറോറ ഇതുപോലെ പങ്കുവച്ചിരുന്നത്. യഥാര്‍ത്ഥ ജീവിതത്തെ ആരാധകര്‍ക്ക് മുമ്പില്‍ മറച്ചുവയ്ക്കാനാഗ്രഹിക്കാത്ത അഭിനേതാക്കള്‍ പലരും ഇതേ ആശയത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പ്രമുഖയാണ് നടി വിദ്യാ ബാലന്‍. 'ബോഡി ഷെയിമിംഗി'നെതിരെ ബോളിവുഡില്‍ നിന്ന് ശക്തമായി പ്രതികരിച്ച വ്യക്തി കൂടിയാണ് വിദ്യാ ബാലന്‍. 'Grombre' കൂട്ടായ്മയുടെ പേരിലല്ലെങ്കില്‍ കൂടി സമാനമായി ആശയം തന്നെയാണ് ഇവരും പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ലോകമൊട്ടാകെ നടന്നുവരുന്ന ഒരു മുന്നേറ്റമായാണ് സോഷ്യല്‍ മീഡിയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios