ഭര്‍ത്താവിന്‍റെ സഹോദരിയെ വിവാഹം ചെയ്ത് യുവതി; എന്നാല്‍ പിന്നീട് സംഭവിച്ചത്...

ശുക്ലാ ദേവി എന്ന മുപ്പത്തിരണ്ടുകാരി പത്ത് വര്‍ഷം മുമ്പാണ് പ്രമോദ് ദാസ് എന്നയാളെ വിവാഹം ചെയ്യുന്നത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. തുടര്‍ന്ന് ഇവര്‍ക്ക് ഇരുവര്‍ക്കുമായി രണ്ട് കുട്ടികളുമുണ്ടായി.

woman marries husbands sister in bihar hyp

സ്വവര്‍ഗലൈംഗികതയും സ്വവര്‍ഗവിവാഹവുമെല്ലാം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലമാണിത്. വ്യക്തികളുടെ അവകാശങ്ങളില്‍ അവരുടെ ലൈംഗികതയും ലിംഗപരമായ സ്വത്വവുമെല്ലാം ഉള്‍പ്പെടുമെന്നും ഇതിനെ ചോദ്യം ചെയ്യാൻ മറ്റാര്‍ക്കും സാധിക്കുകയില്ലെന്നും ചെറുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗം പേരും വാദിക്കുമ്പോള്‍ ഇതിനെ എതിര്‍ക്കുന്ന വിഭാഗവും സജീവമായി നില്‍ക്കുന്നുണ്ട്. 

ഇപ്പോഴിതാ ഇതുമായെല്ലാം ചേര്‍ത്തുവായിക്കാവുന്നൊരു സംഭവമാണ് ബീഹാറിലെ പറ്റ്നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്‍റെ സഹോദരിയെ ഒരു യുവതി പ്രണയിച്ച് വിവാഹം ചെയ്തുവെന്നതാണ് സംഭവം. 

സമസ്തിപൂര്‍ സ്വദേശിയായ ശുക്ലാ ദേവി എന്ന മുപ്പത്തിരണ്ടുകാരി പത്ത് വര്‍ഷം മുമ്പാണ് പ്രമോദ് ദാസ് എന്നയാളെ വിവാഹം ചെയ്യുന്നത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. തുടര്‍ന്ന് ഇവര്‍ക്ക് ഇരുവര്‍ക്കുമായി രണ്ട് കുട്ടികളുമുണ്ടായി.

എന്നാലിപ്പോള്‍ പ്രമോദിന്‍റെ ഇളയ സഹോദരി സോണി ദേവിയുമായി പ്രണയത്തിലായ ശേഷം ഇവരെ വിവാഹം ചെയ്തിരിക്കുകയാണ് ശുക്ലാ ദേവി. സോണിയുമായി അടുത്തിടപഴകി ക്രമേണ തങ്ങള്‍ക്കിടയില്‍ പ്രണയം മൊട്ടിടുകയായിരുന്നുവെന്നാണ് ശുക്ലാദേവി പറയുന്നത്. സോണിയെ വിവാഹം ചെയ്തതിന് ശേഷം ശുക്ലാദേവി മുടി മുറിക്കുകയും വസ്ത്രധാരണം പുരുഷന്മാരുടേത് പോലെയാക്കുകയും ചെയ്തു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് ഇവര്‍ക്കുണ്ടായിരുന്നു. എന്നാലിതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പലരുടെയും ശസ്ത്രക്രിയ പരാജയമായതിനെ കുറിച്ച് അറിയുകയും അങ്ങനെ ഭയന്ന് തല്‍ക്കാലം ഇതിന് മുതിരുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. 

'ഞങ്ങള്‍ വിവാഹശേഷം വലിയ സന്തോഷത്തിലായിരുന്നു. എനിക്കൊരു ഭര്‍ത്താവുണ്ടായിരുന്നു എന്നതിനാല്‍ എനിക്ക് പ്രേമത്തിലാകാൻ പാടില്ല എന്നുണ്ടോ, അങ്ങനെ സംഭവിച്ചു. ഞങ്ങളുടേത് ഹൃദയം കൊണ്ടുള്ള പ്രേമമാണ്. സത്യസന്ധമായ പ്രേമം...'- ശുക്ലാദേവിയുടെ വാക്കുകളാണിത്. 

അസാധാരണമായ സംഭവം വലിയ ചര്‍ച്ചകളുണ്ടാക്കിയപ്പോഴും പക്ഷേ പ്രമോദ് മനസുകൊണ്ട് ഇവര്‍ക്കെതിരല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവരുടെ ഇഷ്ടം അങ്ങനെയാണെങ്കില്‍ അതുതന്നെ നടക്കട്ടെ, തനിക്കും അതില്‍ സന്തോഷമേയുള്ളൂവെന്ന് പ്രമോദ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പ്രമോദിന്‍റെയും സോണിയുടെയും വീട്ടുകാര്‍ ഇതറിഞ്ഞ് വെറുതെയിരുന്നില്ല. അവര്‍ സോണിയെ വന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി. ഇതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ശുക്ലാദേവി. 

Also Read:- മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച യുവാവിന് സംഭവിച്ചത്...

 

Latest Videos
Follow Us:
Download App:
  • android
  • ios