വീൽചെയറിലെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചു; മാപ്പ് പറഞ്ഞ് ഹോട്ടലുടമ

സൃഷ്ടി തന്റെ സുഹൃത്തിനും കുടുംബാംഗങ്ങള്‍ക്കൊപ്പവുമാണ് ഗുരുഗ്രാമിലെ റാസ്ത ഹോട്ടലില്‍ എത്തിയത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുന്നില്‍വെച്ച് ഹോട്ടല്‍ ജീവനക്കാര്‍ തന്നെ തടയുകയായിരുന്നുവെന്ന് സൃഷ്ടി ആരോപിച്ചു.

Woman in wheelchair Denied Entry at Restaurant

വീല്‍ചെയറിലെത്തിയ യുവതിക്ക് അനുമതി നിഷേധിച്ച് ഗുരുഗ്രാമിലുള്ള റാസ്ത ഹോട്ടല്‍ (Gurgaon Restaurant). തനിക്ക് ഹോട്ടല്‍ അധികൃതര്‍ അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് സൃഷ്ടി പാണ്ഡെ എന്ന യുവതി ട്വിറ്ററിലൂടെ (Twitter) പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഹോട്ടലിലെത്തുന്ന മറ്റ് ഉഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും എന്ന കാരണം പറഞ്ഞാണ് തനിക്ക് ഹോട്ടലധികൃതര്‍ അനുമതി നിഷേധിച്ചതെന്ന് യുവതി പറയുന്നു. 

സൃഷ്ടി തന്റെ സുഹൃത്തിനും കുടുംബാംഗങ്ങള്‍ക്കൊപ്പവുമാണ് ഗുരുഗ്രാമിലെ റാസ്ത ഹോട്ടലില്‍ എത്തിയത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുന്നില്‍വെച്ച് ഹോട്ടല്‍ ജീവനക്കാര്‍ തന്നെ തടയുകയായിരുന്നുവെന്ന് സൃഷ്ടി ആരോപിച്ചു. വീല്‍ചെയര്‍ കൊണ്ട് അകത്തേക്ക് പോകാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ജീവനക്കാര്‍ നല്‍കിയ വിശദീകരണം എന്നും സൃഷ്ടി ട്വീറ്റ് ചെയ്തു. 

 

 

ഒടുവില്‍ തങ്ങള്‍ക്ക് ഹോട്ടലിന് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൃഷ്ടിയുടെ ട്വീറ്റ് വൈറലായതോടെ ഗുരുഗ്രാം പൊലീസും സംഭവത്തില്‍ ഇടപ്പെട്ടു. അതിനിടെ സംഭവത്തില്‍ ക്ഷമാപണവുമായി ഹോട്ടല്‍ മാനേജ്‌മെന്‍റും രംഗത്തെത്തി. സംഭവത്തില്‍ ജോലിക്കാര്‍ക്കെതിരേ  നടപടികള്‍ സ്വീകരിക്കുമെന്നും യുവതിയോട് നേരിട്ട് ക്ഷമാപണം നടത്തിയതായും റാസ്തയുടെ സ്ഥാപകന്‍ ഗൗംതേഷ് സിങ് ട്വീറ്റ് ചെയ്തു.

 

 

Also Read: പ്രണയദിനത്തിൽ ഒന്നായി; ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി

Latest Videos
Follow Us:
Download App:
  • android
  • ios