മൂത്രത്തില്‍ കല്ലിന്‍റെ വേദനയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു...

താൻ ക്രോപ് ടോപ്പും ബിക്കിനിയുമെല്ലാം ധരിച്ചാണ് നടന്നിരുന്നത്, ഗര്‍ഭിണിയാണെങ്കില്‍ വയര്‍ വലിയ രീതിയില്‍ വലുതാവുകയും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാൻ സാധിക്കാതെ വരികയും ചെയ്യാമല്ലോ. എന്നാല്‍ അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. ബ്ലീഡിംഗും ഉണ്ടായിരുന്നതിനാല്‍ ഗര്‍ഭിണിയാണെന്ന് സംശയം പോലും തോന്നിയില്ലെന്നും ബ്രയാന്ന പറയുന്നു. 

woman gave birth to child after she mistaken the pain as kidney stone hyp

ഗര്‍ഭാവസ്ഥ അറിയാതെ മാസങ്ങളോളം തുടരുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവത്തില്‍ ക്രമക്കേട് പതിവായിട്ടുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാതെ അധികവും തുടരാറ്. കാരണം ഇടയ്ക്ക് ചില മാസങ്ങളില്‍ ആര്‍ത്തവം അങ്ങനെ കാര്യമായി കാണാതിരിക്കുന്നത് ഇവരില്‍ പതിവായിരിക്കും. അങ്ങനെ വരുമ്പോള്‍ ഗര്‍ഭകാലത്ത് ആര്‍ത്തവമെത്താതിരിക്കുമ്പോഴും മാസങ്ങളോളം ഇവരില്‍ സംശയമുണ്ടാകണമെന്നില്ല. 

എന്ന് മാത്രമല്ല, ഗര്‍ഭകാലത്തും സ്ത്രീകളില്‍ ചെറിയ രീതിയിലുള്ള ബ്ലീഡിംഗ് കാണാം. ഇത് പക്ഷേ ആര്‍ത്തവരക്തമല്ല എന്നതാണ് കാര്യം. വളരെ കൂടിയ അളവിലല്ല, മറിച്ച് ചെറിയ കുത്തുകള്‍ പോലെയോ മറ്റോ അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവിലെല്ലാമായിരിക്കും ഈ സമയത്തെ ബ്ലീഡിംഗ് കാണുക. 

ഗര്‍ഭകാലത്ത് ഇത്തരത്തില്‍ ബ്ലീഡിംഗ് കാണുന്നത് സാധാരണമാണെങ്കിലും കാര്യമായി രക്തം കാണുന്നത് നിര്‍ബന്ധമായും ശ്രദ്ധിക്കണം. കാരണം, ഗര്‍ഭം അലസുന്നതിന്‍റെയോ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ സ്ഥാനം തെറ്റി വളരുന്നതിന്‍റെയോ എല്ലാം സൂചനയായി രക്തസ്രാവം കാണാം.

ഇപ്പോഴിതാ ഇതുപോലൊരു സംഭവമാണ് ഏറെ വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റുന്നത്. മാസങ്ങളോളം താൻ ഗര്‍ഭിണിയാണെന്ന് അറിയാതെ തുടര്‍ന്ന പതിനെട്ടുകാരി ഒടുവില്‍ പ്രസവവേദന വന്നപ്പോള്‍ മൂത്രത്തില്‍ കല്ല് ആണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയും പ്രസവിക്കുകയും ചെയ്തുവെന്നതാണ് വാര്‍ത്ത. 

യുഎസിലെ സൗത്ത് കരോളിനയിലാണ് സംഭവം. ബ്രയാന ബ്ലാണ്‍ട്‍ എന്ന യുവതിക്കാണ് തീര്‍ത്തും അസാധാരണമായ ഈ അവസ്ഥയുണ്ടായിരിക്കുന്നത്. ഇടയ്ക്കിടെ ബ്ലീഡിംഗ് ഉണ്ടാകുന്നതിനാല്‍ അത് ആര്‍ത്തവമാണെന്ന് തന്നെ ഇവര്‍ ധരിക്കുകയായിരുന്നു. അതുപോലെ വയറും കാര്യമായി വലുതായില്ല എന്നാണിവര്‍ പറയുന്നത്.

താൻ ക്രോപ് ടോപ്പും ബിക്കിനിയുമെല്ലാം ധരിച്ചാണ് നടന്നിരുന്നത്, ഗര്‍ഭിണിയാണെങ്കില്‍ വയര്‍ വലിയ രീതിയില്‍ വലുതാവുകയും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാൻ സാധിക്കാതെ വരികയും ചെയ്യാമല്ലോ. എന്നാല്‍ അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. ബ്ലീഡിംഗും ഉണ്ടായിരുന്നതിനാല്‍ ഗര്‍ഭിണിയാണെന്ന് സംശയം പോലും തോന്നിയില്ലെന്നും ബ്രയാന്ന പറയുന്നു. 

എന്നാല്‍ പ്രസവം അടുത്തതോടെ ഇവര്‍ ശാരീരികമായി അവശയാവുകയും വേദന കൊണ്ട് വീഴുകയും ചെയ്യുകയായിരുന്നുവത്രേ. ഇതോടെ മൂത്രത്തില്‍ കല്ല് ആകാം, അതിന്‍റെയാണ് അസഹനീയ വേദന എന്നോര്‍ത്ത് പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് പ്രസവം അടുത്തിരിക്കുകയാണെന്ന് മനസിലായി. അപ്പോള്‍ മാത്രമാണ് ബ്രയാന്ന താൻ ഗര്‍ഭിണിയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. എന്തായാലും അപകടമൊന്നും കൂടാതെ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 

500 കേസുകളെടുത്താല്‍ അതിലൊരു കേസെങ്കിലും ഇത്തരത്തില്‍ കാണാമെന്നാണ് ഇവരുടെ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഡോക്ടര്‍മാര്‍ പറയുന്നത്. വയര്‍ വലിയ രീതിയില്‍ വലുതാകാതിരിക്കുക, മറ്റ് ശാരീരിക മാറ്റങ്ങള്‍ കാര്യമായി കാണാതിരിക്കുക, ബ്ലീഡിംഗ് പതിവായി വരിക എന്നീ ഘടകങ്ങള്‍ തന്നെയാണ് ഗര്‍ഭാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുന്നതിലേക്ക് നയിക്കുന്നത്. 

Also Read:- 'അടുത്തറിഞ്ഞപ്പോള്‍ വലിയൊരു അവസ്ഥയെ അതിജീവിക്കുന്നവളാണെന്ന് മനസിലായി'; വ്യത്യസ്തമായ ഫോട്ടോഷൂട്ട്...

 

Latest Videos
Follow Us:
Download App:
  • android
  • ios