അയൽക്കാർക്ക് വിൽപത്രത്തിൽ 55 കോടിയുടെ സ്വത്തുക്കൾ എഴുതിവെച്ച് വയോധിക വിടവാങ്ങി

സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിജയകരമായി വ്യാപാരം നടത്തിയിരുന്നവരാണ് ഈ ദമ്പതികൾ. 

woman departs leaving inheritance worth crores to the community she lived in

അപ്രതീക്ഷിതമായി കൈവന്ന കോടികളുടെ സമ്പത്തിന്റെ ഞെട്ടലിലാണ് മദ്ധ്യ ജർമനിയിലെ ഒരു റെസിഡൻഷ്യൽ കമ്യൂണിറ്റി. റെനേറ്റ വെഡെൽ എന്ന വയോധികയായ വനിതയുടെ മരണത്തോടെ അവർക്ക് കൈവന്നത് 55 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ്. 1975 മുതൽ ഭർത്താവ് ആൽഫ്രെഡുമൊത്ത് വാൾഡ്സോംസിലെ വൈപ്പർഫെൽടൺ ജില്ലയിലാണ് താമസം. 

സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിജയകരമായി വ്യാപാരം നടത്തിയിരുന്നവരാണ് ഈ ദമ്പതികൾ. ഭർത്താവ് 2014 -ൽ മരണപ്പെട്ട ശേഷം റെനേറ്റ വെഡെൽ തനിച്ചായിരുന്നു താമസം. ദീർഘകാലമായി അനാരോഗ്യം അലട്ടിയിരുന്നു. ഇവരുടെ രോഗം വഷളായി കോമയിലേക്ക് വീണുപോവുകയായിരുന്നു. വേറെ അടുത്ത ബന്ധുക്കളൊന്നും ജീവനോടെ അവശേഷിച്ചിരുന്നില്ല. ഒടുവിൽ, റെനേറ്റ മരണപ്പെട്ട ശേഷമാണ് അവരുടെ വിൽപത്രം പരിശോധിക്കപ്പെട്ടതും, താമസിച്ചിരുന്ന സമൂഹത്തിനു തന്നെ തന്റെ സ്വത്തുക്കൾ ഇഷ്ടദാനമായി നൽകിക്കൊണ്ടുള്ള നടപടി അധികാരികളുടെ ശ്രദ്ധയിൽ പെടുന്നതും. 

റെനേറ്റ വെഡെലിൽ നിന്ന് കൈ വന്ന സ്വത്തുക്കൾ ഉത്തരവാദിത്തപൂർവം കൈകാര്യം ചെയ്യും എന്നും, അത് സമൂഹത്തിന്റെ ക്ഷേമത്തിനും പൊതു ആവശ്യത്തിനുമായി വിനിയോഗിക്കും എന്നും ജില്ലാ അധികാരികൾ മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios