ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് പണം ഈടാക്കി; ബില്ലിന്‍റെ ചിത്രം പങ്കുവച്ച് യുവതി; വൈറലായി പോസ്റ്റ്‌

ആശുപത്രിയുടെ ബില്ല് യുവതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. 11 ഡോളറാണ് (ഏകദേശം 815 രൂപ) ഇതിന് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. 

Woman Claims She Was Charged For Crying During Surgery In Viral Tweet

ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് (crying) ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി യുവതി. യുഎസ് സ്വദേശിയായ മിഡ്ജ് (Midge) എന്ന യുവതിയാണ് ശരീരത്തിലെ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ (mole removal procedure) കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. 

ആശുപത്രിയുടെ ബില്ല് യുവതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. 11 ഡോളറാണ് (ഏകദേശം 815 രൂപ) ഇതിന് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. ഡോക്ടറുടെ ഫീസും മറ്റ് സര്‍ജറി സര്‍വീസിനുമൊപ്പമാണ് കരഞ്ഞതിനുള്ള പണവും  ഈടാക്കിയത്. കരഞ്ഞതിന് 'ബ്രീഫ് ഇമോഷന്‍' എന്ന് രേഖപ്പെടുത്തിയാണ് പണം ഈടാക്കിയിരിക്കുന്നത്.

 

 

ട്വീറ്റ് വൈറലായതോടെ ആശുപത്രിയുടെ നടപടിക്കെതിരെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. യുവതിയുടെ ബില്ലിന് ട്വിറ്ററില്‍ രണ്ട് ലക്ഷത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. യുഎസിലെ ആരോഗ്യസംവിധാനത്തിനെതിരെയും നിരവധി പേര്‍ ശബ്ദമുയര്‍ത്തി. 

Also Read: ഇതാണ് മാ​ഗി മിര്‍ച്ചി; വിമര്‍ശനവുമായി ന്യൂഡില്‍സ് പ്രേമികള്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios