ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ലൈംഗിക ഉണര്‍വുണ്ടാകുമോ?

ആര്‍ത്തവ സമയത്തെ സ്ത്രീയുടെ ലൈംഗിക ഉണര്‍വിന് പിന്നില്‍ മാനസികമായ ചില ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതോടെ പങ്കാളിയൂടെ സാമീപ്യം ആഗ്രഹിക്കുകയും ഇത് ലൈംഗിക ഉണര്‍വിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍

why many women feels horny during their period days

ആര്‍ത്തവകാലം പൊതുവേ സ്ത്രീകളെ സംബന്ധിച്ച് ശാരീരികവും മാനസികവുമായ വിഷമതകളുടെ സമയമാണ്. വയറുവേദന, ശരീരവേദന, ക്ഷീണം, അസ്വസ്ഥത തുടങ്ങി പല വിധത്തിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ആര്‍ത്തവസമയത്ത് സ്ത്രീകള്‍ പരാതിപ്പെടാറുണ്ട്. 

ഈ സമയങ്ങളില്‍ സ്വാഭാവികമായും ലൈംഗികതയില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ് അധികം സ്ത്രീകളും. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ആര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകളില്‍ വ്യക്തമായ ലൈംഗിക ഉണര്‍വ് ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ആര്‍ത്തവസമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിനും കാരണമാകുന്നത്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍, ഡിഎച്ച്ഇഎ എന്നിങ്ങനെയുള്ള ഹോര്‍മോണുകളിലെല്ലാം വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ലൈംഗികജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍ തന്നെയാണ് ഇവയും.

ആര്‍ത്തവത്തിന്റെ ആദ്യത്തില്‍ ഈസ്ട്രജന്റെ അളവില്‍ കുറവ് സംഭവിക്കുകയും രണ്ട്- മൂന്ന് ദിവസങ്ങളോട് ഇത് വര്‍ധിച്ചുവരികയും ചെയ്യുന്നതോടെയാണത്രേ സ്ത്രീകളില്‍ ലൈംഗിക ഉണര്‍വ് സംഭവിക്കുന്നത്. ഈ സമയങ്ങളില്‍ പ്രൊജസ്‌ട്രോണിന്റെ അളവ് ഏറ്റവും കുറഞ്ഞ തോതിലും കാണപ്പെടുന്നു. 

അതേസമയം ആര്‍ത്തവ സമയത്തെ സ്ത്രീയുടെ ലൈംഗിക ഉണര്‍വിന് പിന്നില്‍ മാനസികമായ ചില ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതോടെ പങ്കാളിയൂടെ സാമീപ്യം ആഗ്രഹിക്കുകയും ഇത് ലൈംഗിക ഉണര്‍വിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.

Also Read:- 'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത! അറിയേണ്ട നാല് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios