ക്ലാസിലെ പെൺകുട്ടിയെ കളിയാക്കിയ ആൺകുട്ടികൾക്കുള്ള അധ്യാപികയുടെ മറുപടി; വൈറലായി വീഡിയോ
ഒരു അധ്യാപിക ആൺകുട്ടികളായ തന്റെ വിദ്യാർഥികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് പറയുന്ന വീഡിയോ ആണിത്.
പല തരം വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ പ്രചോദനം നല്‍കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ഇപ്പോൾ ഒരു അധ്യാപിക ആൺകുട്ടികളായ തന്റെ വിദ്യാർഥികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നതു സംബന്ധിച്ച് പറയുന്ന വീഡിയോ ആണിത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ബബിത എന്നാണ് ടീച്ചറുടെ പേര്. ടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ ക്ലാസിൽ ഒരു പെൺകുട്ടി നിൽക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. മുമ്പിലേക്ക് വന്നിരിക്കാൻ ടീച്ചര്‍ കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി മുമ്പിലേയ്ക്ക് നീങ്ങിയപ്പോഴും തങ്ങളുടെ അടുത്തു വന്നിരിക്കാൻ ചില ആൺകുട്ടികൾ അവളോട് പറഞ്ഞു. എന്നാൽ ഇതുകേട്ട അധ്യാപിക ദേഷ്യപ്പെടുന്നതിനു പകരം അവരെ ചില കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനാണ് ശ്രമിച്ചത്.
കർമ്മത്തെ കുറിച്ചാണ് ടീച്ചർ പറയുന്നത്. ‘ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിൽ പ്രതിഫലിക്കും. ഒരാള്‍ക്ക് നമ്മൾ എന്താണോ നൽകുന്നത്. അതുതന്നെയായിരിക്കും ഭാവിയിൽ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്കു ബഹുമാനം നൽകിയാൽ മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ’- എന്ന് ടീച്ചർ പറയുന്നു.
ടീച്ചറുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. ടീച്ചറുടെ നിലപാടിനെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. മികച്ച ഒരു പാഠം ആണ് ടീച്ചര്‍ കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുത്തതെന്നും കുട്ടികൾക്കു ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള പൊതുകാര്യങ്ങൾ പഠിപ്പിക്കണം എന്നും എങ്കിൽ മാത്രമാണ് നല്ലൊരു ഭാവിതലമുറയെ വാർത്തെടുക്കാൻ കഴിയൂ എന്നുമാണ് പലരും കമന്‍റ് ചെയ്തത്.
Also Read: താരനും തലമുടി കൊഴിച്ചിലും തടയാന്‍; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...