ഗര്‍ഭിണികളിലെ പ്രമേഹം കൈകാര്യം ചെയ്യാനിതാ ചില ടിപ്സ്...
ഗര്‍ഭിണികളില്‍ പലപ്പോഴും അത്രയും കാലമില്ലാതിരുന്ന ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഗര്‍ബാവസ്ഥയില്‍ കാണാം. പ്രമേഹം ഇങ്ങനെ സാധാരണഗതിയില്‍ ഗര്‍ഭിണികളെ ബാധിക്കുന്നൊരു പ്രശ്നമാണ്.
ഗര്‍ഭകാല പരിചരണമെന്നാല്‍ അത്ര ആശങ്കപ്പെടേണ്ട കാര്യമൊന്നുമല്ല. എന്നാല്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും കാണുന്നൊരു ഘട്ടമായതിനാല്‍ തന്നെ അതിന്‍റേതായ രീതിയില്‍ അവരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനാണ് ഏറെ പ്രാധാന്യം നല്‍കേണ്ടത്.
ഗര്‍ഭിണികളില്‍ പലപ്പോഴും അത്രയും കാലമില്ലാതിരുന്ന ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഗര്‍ബാവസ്ഥയില്‍ കാണാം. പ്രമേഹം ഇങ്ങനെ സാധാരണഗതിയില്‍ ഗര്‍ഭിണികളെ ബാധിക്കുന്നൊരു പ്രശ്നമാണ്. മിക്ക സ്ത്രീകളിലും പ്രസവശേഷം ഈ പ്രമേഹം അതുപോലെ തന്നെ പോവുകയും ചെയ്യും. എന്നാല്‍ ചിലരില്‍ മാത്രം തുടര്‍ന്നും പ്രമേഹം അവശേഷിക്കാം.
എന്തായാലും ഗര്‍ഭിണികളിലെ പ്രമേഹം എങ്ങനെയെല്ലാം കൈകാര്യം ചെയ്യണം? എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഏറ്റവും പ്രധാനമായി നിങ്ങള്‍ ചെയ്യേണ്ടത്, കൃത്യമായ ചെക്കപ്പാണ്. പ്രമേഹം എങ്ങനെ പോകുന്നു എന്നത് നിങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. അതുപോലെ തന്നെ ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മരുന്നുകളോ സപ്ലിമെന്‍റുകളോ ഉണ്ടെങ്കില്‍ അവയും മുടങ്ങാതെ പിന്തുടരണം.
രണ്ട്...
ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കേണ്ടത് പ്രമേഹമുള്ള ഗര്‍ഭിണികള്‍ക്കെല്ലാം നിര്‍ബന്ധമാണ്. ഉപ്പ് പരമാവധി നിയന്ത്രിക്കണം. ഇത് ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കാൻ സഹായിക്കും. ദാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. ഇതിന് പുറമെ ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയും കഴിക്കണം. കഴിയുന്നതും ഫ്രൈഡ് ഫുഡ്സ്, ഉയര്‍ന്ന അളവില്‍ മധുരമടങ്ങിയത്, പ്രോസസ്ഡ് ഫുഡ്സ് എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.
മൂന്ന്...
ഗര്‍ഭിണികള്‍ പ്രമേഹനിയന്ത്രണത്തിനും ആകെ ആരോഗ്യം നല്ലതുപോലെ സൂക്ഷിക്കുന്നതിനും വ്യായാമം പതിവാക്കുന്നതാണ് നല്ലത്. സുരക്ഷിമായ വ്യായാമരീതികളായിരിക്കണം ഗര്‍ഭിണികള്‍ അവലംബിക്കേണ്ടത്. ഇതിന് ഡോക്ടറുടെയോ പരിചയസമ്പന്നരായ ഇൻസ്ട്രക്ടറുടെയോ സഹായം നിര്‍ബന്ധമായും തേടുക.
അഞ്ച്...
ഗര്‍ഭിണികള്‍ക്ക് ഏറെ വേണ്ടുന്നൊരു കാര്യമാണ് മനസമാധാനവും ശാന്തതയും. മാനസികമായി അസ്വസ്ഥതപ്പെടുന്നതോ വിഷമിക്കുന്നതോ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. അത് അവരുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെയും തീര്‍ച്ചയായും ദോഷകരമായി ബാധിക്കും. ഭര്‍ത്താവ്/ പങ്കാളി, വീട്ടുകാര്‍, സുഹൃത്തുക്കള്‍- മറ്റുള്ളവരെല്ലാം തന്നെ പരമാവധി താങ്ങായും, ധൈര്യമായും ഗര്‍ഭിണികള്‍ക്ക് കൂടെ നില്‍ക്കണം. ഇത് അവര്‍ക്ക് ഏറെ വേണ്ട കാര്യമാണെന്ന ചിന്ത ഏവരിലുമുണ്ടായിരിക്കണം.
ആറ്...
മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ നൂറ് ശതമാനവും ഗര്‍ഭിണികളുപേക്ഷിക്കണം. അങ്ങനെയുള്ള ചുറ്റുപാടുകള്‍ തന്നെ ഒഴിവാക്കേണ്ടതാണ്.
ഏഴ്...
ഗര്‍ഭിണികളിലെ പ്രമേഹനിയന്ത്രണത്തിന് ആകെ ജീവിതരീതി ആരോഗ്യകരമായി ഇരിക്കേണ്ടതുണ്ട്. ഇതിന് ബിപിയും എപ്പോഴും ചെക്ക് ചെയ്യേണ്ടതാണ്. ബിപി ഇന്ന്, വീട്ടില്‍ തന്നെ ചെക്ക് ചെയ്യാൻ സാധിക്കുന്നതരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇവയെ ആശ്രയിക്കാവുന്നതാണ്.
Also Read:- എല്ലിന്‍റെ ബലം കൂട്ടാം, ഈ ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-