കുട്ടികളിലെ ഉറക്കക്കുറവ് ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതൽ സുഖപ്രദമായ ഉറക്കം നൽകുകയും ചെയ്യുന്നു.
 

tips to help your kids to sleep

കുട്ടികൾ ക്യത്യസമയത്ത് ഉറങ്ങുന്നില്ലെന്ന് പരാതി പറയുന്ന എത്രയോ രക്ഷിതാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ. കൺമുന്നിൽ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓർമകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. 

ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാകാം മറ്റൊരു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അവസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്.
വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളിൽ നല്ല ഉറക്കം ലഭിക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

എല്ലാ ദിവസവും എഴുന്നേൽക്കുന്നതിനും രാത്രിയിൽ ഉറങ്ങുന്നതിനും പതിവ് സമയക്രമം പാലിക്കുന്നത് വളരെ പ്രധാനമാണ്. 

രണ്ട്...

ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതൽ സുഖപ്രദമായ ഉറക്കം നൽകുകയും ചെയ്യുന്നു.

മൂന്ന്...

ഇരുണ്ട ശാന്തമായ മുറികൾ വേണം ഉറങ്ങാൻ തിരഞ്ഞെടുക്കാൻ. ശബ്ദങ്ങൾ ഒഴിവാക്കുക, ആശ്വാസം നൽകുന്ന നിറങ്ങൾ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. 

നാല്...

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം നൽകുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാൽ നൽകുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

ബെഡ് റൂമിൽ ടിവി വയ്ക്കരുത്. ടിവി കണ്ടു കൊണ്ട് ഉറങ്ങുന്ന ശീലം ഉണ്ടായിക്കഴിഞ്ഞാൽ മാറ്റാൻ പ്രയാസമാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios