'ഭാരം 20 കിലോ കൂടി, വയറിൽ പാടുകളുണ്ട്, ശരീരത്തിന്‍റെ ആകൃതി നഷ്ടമായി'; പരിഹസിക്കുന്നവരോട് സോനു സതീഷ്

'ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല. കുഞ്ഞിനേക്കാൾ പ്രധാനമല്ല ഒരമ്മയ്ക്ക് മറ്റെന്തും. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ സോനു കുറിച്ചു. 

Sonu satheesh post on weight gain after delivery

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റിലെ 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് താരത്തിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചുകൊണ്ടാണ് തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് സോനു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. 

ഇപ്പോഴിതാ പ്രസവശേഷമുള്ള രൂപമാറ്റത്തെക്കുറിച്ച് ചോദിക്കുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.'ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല. കുഞ്ഞിനേക്കാൾ പ്രധാനമല്ല ഒരമ്മയ്ക്ക് മറ്റെന്തും. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ സോനു കുറിച്ചു. പ്രസവശേഷമുള്ള ശരീരത്തിന്റെ മാറ്റം വ്യക്തമാകുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. 

'മാതൃത്വം- ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറിൽ പാടുകളുണ്ട്. പുറം വേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായെന്നും എനിക്കറിയാം. പഴയതു പോലെയാകാൻ ഇനിയും സമയം എടുക്കും. എന്നാൽ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഒരമ്മ എന്തു വേണമെങ്കിലും സഹിക്കും. പ്രസവശേഷമുള്ള ഒരമ്മയുടെ ശരീരത്തിനെക്കുറിച്ച് കമന്റിടുന്ന സഹോദരീസഹോദരന്മാരേ ഈ പ്രക്രിയ എന്താണെന്നു മനസ്സിലാക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവർ അതെല്ലാം വ്യക്തമായി പറഞ്ഞു തരും. കാരണം നിങ്ങളുടെ ജനനത്തിനു വേണ്ടി അവർ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാൽ അവരോട് സുഖമാണോ എന്നു ചോദിക്കൂ. അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്- സോനു കുറിച്ചു. 

 

Also Read: 'എത്ര വേഗമാണ് ആറ് മാസം പോയത്, ഇങ്ങനെയെങ്കില്‍ നീ അടുത്താഴ്ച് കോളേജില്‍ പോയി തുടങ്ങുമല്ലോ'; കുറിപ്പുമായി കാജല്‍

Latest Videos
Follow Us:
Download App:
  • android
  • ios